മഹീന്ദ്ര എഎംസി കർ ബച്ചത് യോജന പുറത്തിറക്കി

Posted on: August 24, 2016

Mahindra-Mutual-Fund-Logo-B

കൊച്ചി : മഹീന്ദ്ര അസറ്റ് മാനേജ്‌മെന്റ് കമ്പനി (എംഎഎംസിപിഎൽ) ന്യൂ ഫണ്ട് ഓഫർ (എൻഎഫ്ഒ) മഹീന്ദ്ര മ്യൂച്വൽ ഫണ്ട് കർ ബച്ചത് യോജന ഇഷ്യു ഒക്ടോബർ ഏഴിന് അവസാനിക്കും. ഈ ഓപ്പൺ എൻഡഡ് സ്‌കീമിന്റെ സെയിൽ- റീപർച്ചേസ് പിന്നീട് ഒക്ടോബർ 19 മുതൽ ആരംഭിക്കും. എൻട്രി ലോഡും എക്‌സിറ്റ് ലോഡുമില്ല. നിഫ്റ്റി 200 ആണ് ബഞ്ച്മാർക്ക്.

നികുതി ലാഭപദ്ധതിയായ (ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീം ) മഹീന്ദ്ര മ്യൂച്വൽ ഫണ്ട് കർ ബച്ചത് യോജനയിലെ നിക്ഷേപത്തിനു മൂന്നുവർഷത്തെ ലോക്ക് ഇൻ പീരിയഡ് ഉണ്ട്. ആദായനികുതി നിയമത്തിലെ 80 സി അനുസരിച്ച് ഇതിൽ നിക്ഷേപം നടത്തിയാൽ നിക്ഷേപത്തിനും അതിൽനിന്നുള്ള വരുമാനത്തിനും നികുതിയിളവു ലഭിക്കും.

റെഗുലർ, ഡയറക്ട് എന്നിങ്ങനെ രണ്ടു പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽതന്നെ ഡിവിഡൻഡ്, ഗ്രോത്ത് ഓപ്ഷനുകളും ഡിവിഡൻഡ് പേ ഔട്ട് ഓപ്ഷനുമുണ്ട്. കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. കുറഞ്ഞത് 50 യൂണിറ്റ് റിഡീം ചെയ്യണം. കൂടിയ നിക്ഷേപത്തിന് പരിധിയില്ല.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അനുസരിച്ചു നിക്ഷേപം നടത്താം. എല്ലാ മാസവും ഒന്ന്, അഞ്ച്, 10, 15, 20, 25 തീയതികൾ എസ്‌ഐപി നിക്ഷേപത്തിനു തെരഞ്ഞെടുക്കാം. എസ്‌ഐപി രീതിയിൽ നിക്ഷേപം നടത്തുകയാണെങ്കിൽ കുറഞ്ഞത് ആറുമാസത്തേക്ക് നിക്ഷേപം തുടരണം.

ഇസിഎസ്, ഡയറക്ട്് ഡെബിറ്റ് മാൻഡേറ്റ്, പോസ്റ്റ് ഡേറ്റഡ് ചെക്ക്, നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് എന്നിങ്ങനെ ഏതു രീതിയിലും നിക്ഷേപത്തുക നൽകാം. ഈ പദ്ധതിയിൽ 80-100 ശതമാനം വരെ ഓഹരി, ഓഹരിയധിഷ്ഠിതി ഉപകരണങ്ങളിലും 0-20 ശതമാനം വരെ ഡെറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കും.

യുവ ജോലിക്കാർക്ക് നികുതി ലാഭിക്കാനും ദീർഘകാലത്തിലേക്കു സമ്പാദ്യം സ്വരൂക്കൂട്ടുവാനുമുള്ള അവസരവംകൂടിയാണ് ഈ പദ്ധതി നൽകുന്നതെന്ന് എംഎഎംസിപിഎൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശുതോഷ് ബിഷ്‌ണോയി പറഞ്ഞു. കമ്പനി ജൂലൈ ആദ്യം പുറത്തിറക്കിയ മഹീന്ദ്ര ലിക്വിഡ് ഫണ്ട് പദ്ധതിയുടെ മൊത്തം ആസ്തി 1000 കോടി രൂപയിലെത്തിയതായും ബിഷ്‌ണോയി പറഞ്ഞു.