എടിഎം വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപസൗകര്യവുമായി ഐഡിബിഐ ബാങ്ക്

Posted on: March 21, 2016
ഐഡിബിഐ ബാങ്ക് ചെറുകിട നിക്ഷേപകർക്കു ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപം നടത്തുന്നതിനുള്ള എടിഎം സൗകര്യം  മുംബൈയിൽ  ബാങ്ക് ഡയറക്ടർ നിനാദ് കാർപേ ഉദ്ഘാടനം ചെയ്യുന്നു. ഐഡിബിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ ഖാരത്, ഡിഎംഡി ബി. കെ. ബത്ര തുടങ്ങിയവർ സമീപം.

കൊച്ചി : ചെറുകിട നിക്ഷേപകർക്കു എടിഎം വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽ (ജി – സെക് നിക്ഷേപം) നിക്ഷേപം നടത്തുന്നതിന് ഐഡിബിഐ ബാങ്ക് സൗകര്യമൊരുക്കി. രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു സൗകര്യം ബാങ്ക് ലഭ്യമാക്കുന്നത്. ബാങ്കിന്റെ സമൃദ്ധി ജി- സെക് പോർട്ടലിന്റെ എക്‌സ്റ്റെൻഷൻ മാത്രമാണ് എടിഎം. പോർട്ടൽ വഴി നിക്ഷേപം നടത്തുന്നതിനു ബാങ്കിന്റെ ഇപാടുകാർ ഒരിക്കൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് എടിഎം സൗകര്യം ഉപയോഗപ്പെടുത്താം.

ഐഡിബിഐ ബാങ്കിന്റെ മുംബൈയിലെ കോർപറേറ് സെന്ററിൽ ഡയറക്ടർ നിനാദ് കാർപേ ഈ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഐഡിബിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ ഖാരത്, ഡിഎംഡി ബി.കെ. ബത്ര തുടങ്ങിയവർ ചടങ്ങിൽ സന്നിഹതരായിരുന്നു.