ഇന്ത്യന്‍ ഓയില്‍ പെറ്റ് കുപ്പികളില്‍ നിന്ന് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ യൂണിഫോം പുറത്തിറക്കി

Posted on: November 17, 2022

മുംബൈ : ഏകദേശം മൂന്ന് ലക്ഷം ഇന്ത്യന്‍ ഓയില്‍ ഫ്യുവല്‍ സ്റ്റേഷന്‍ അറ്റന്‍ഡന്റുകള്‍ക്കും ഇന്‍ഡെന്‍ എല്‍പിജി ഗ്യാസ് ഡെലിവറി ജീവനക്കാര്‍ക്കും വേണ്ടി രൂപകല്പ്പന ചെയ്ത പ്രത്യേക സുസ്ഥിരവും പച്ചയും’ യൂണിഫോം പുറത്തിറക്കി.

‘അണ്‍ ബോട്ടില്‍ഡ്-ടുവേര്‍ഡ് എ ഗ്രീനര്‍ ഫ്യൂച്ചര്‍’ എന്ന ശീര്‍ഷകത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ്.എം. വൈദ്യയാണ് പുതിയ യൂണിഫോം അവതരിപ്പിച്ചത്. പ്രശസ്ത നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ഭൂമി പെന്‍ഡേക്കറും ചടങ്ങില്‍ പങ്കെടുത്തു.

ഉപയോഗിച്ചതും ഉപേക്ഷിച്ചതുമായ പെറ്റ് ബോട്ടിലുകള്‍ സംസ്‌കരിച്ച് റീസൈക്കിള്‍ ചെയ്ത പോളിസ്റ്ററില്‍ നിന്ന് വേര്‍തിരിച്ചെടുത്തതാണ് ഈ യൂണിഫോമുകള്‍ക്കുള്ള ഡ്രസ് മെറ്റീരിയലുകള്‍. ഏകദേശം 405 ടണ്‍ പെറ്റ് കുപ്പികള്‍ പുനരുപയോഗം ചെയ്യാന്‍ ഇതു സഹായിക്കും. പ്രതിവര്‍ഷം 20 ദശലക്ഷത്തിലധികം കുപ്പികള്‍ ഇങ്ങനെ ഉപയോഗപ്പെടുത്താം.

ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികള്‍ അടരുകളായി പൊടിച്ച് മൈക്രോ- പെല്ലറ്റുകളായി ഉരുക്കും. ഇത് പച്ച വസ്ത്രങ്ങള്‍ നെയ്യുന്നതിനുള്ള നൂലുകളായി മാറ്റും. വസ്ത്രങ്ങള്‍ ഗുണനിലവാരത്തില്‍ വിര്‍ജിന്‍പോളിയെസ്റ്ററിനു തുല്യമാണ്. ഇതിന്റെ ഉത്പാദനത്തിന് ഏകദേശം 60 ശതമാനം കുറവ് ഊര്‍ജമേ ആവശ്യമുള്ളൂ. കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ വിര്‍ജിന്‍ പോളിയെസ്റ്ററിനെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറയും. ഈ വസ്ത്രങ്ങള്‍ കാലം ചെല്ലുമ്പോള്‍ റീസൈക്കിള്‍ ചെയ്ത് ലോ എന്‍ഡ് പുതപ്പുകളോ ഹൈ എന്‍ഡ് ഡെനിം തുണികളോആക്കി മാറ്റാം.

പ്ലാസ്റ്റിക് കുപ്പികള്‍ തുണികളാക്കി മാറ്റുന്നത് പുതിയ അവസരങ്ങളിലേക്ക് വാതില്‍ തുറക്കുന്നു എന്നതിന്റെ ഉദാഹരണമാണെന്ന് വൈദ്യ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുന്‍നിര ഊര്‍ജ കമ്പനി സവിശേഷമായ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഭൂമി പെ
ന്‍ഡേക്കര്‍ പറഞ്ഞു. ക്ലൈമറ്റ് വാരിയേഴ്‌സ് എന്നപാന്‍-ഇന്ത്യ ക്യാംപെയ്‌നും അവര്‍ ആരംഭിച്ചു.