സൗരോര്‍ജ പ്ലാന്റുമായി ഡിപി വേള്‍ഡ്

Posted on: October 7, 2021

കൊച്ചി : ആഗോള ലോജിസ്റ്റിക്‌സ് കമ്പനിയായ ഡി.പി.വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സൗരോര്‍ജ ഉത്പാദനത്തിലേക്ക്. സൗരോര്‍ജ പ്ലാന്റ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.പി.ചടങ്ങില്‍ പങ്കെടുത്തു.

1,122 മെഗാവാട്ട് ആണ് പ്ലാന്റിന്റ ശേഷി. 3.4 ഏക്കര്‍ ഭൂമിയില്‍ 3.7 കോടി ചെലവിട്ടാണ് പ്ലാന്റ്
സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 905 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ പ്ലാന്റ് സഹായിക്കും. വല്ലാര്‍ പാടം ടെര്‍മിനലിലെ വാര്‍ഷിക ഊര്‍ജ ഉപഭോഗത്തിന്‍ 12 ശതമാനത്തോളം ഉത്പാദനം സൗരോര്‍ജ പ്ലാന്റില്‍ നടക്കും.

ഇന്ത്യയില്‍ ഡി.പി. വേള്‍ഡിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ ഊട്ടി ഉറപ്പിക്കുന്നതെന്ന് ഡി.പി. വേള്‍ഡ് വല്ലാര്‍പാടം ടെര്‍മിനല്‍ സി.ഇ.ഒ. പ്രവീണ്‍ ജോസഫ് പറഞ്ഞു.

 

TAGS: DP World |