അട്ടപ്പാടി ആദി ദേശീയ പരിസ്ഥിതിദിന വെബിനാര്‍ സംഘടിപ്പിക്കുന്നു

Posted on: June 4, 2021

അഗളി : ലോക പരിസ്ഥിതിദിനാചരണത്തോടനു ബന്ധിച്ച് ഇന്നു വൈകുന്നേരം ആറിന് അട്ടപ്പാടി ആദിയും തരുമിത ബീഹാര്‍, പട്‌നയുമായി സഹകരിച്ചു ‘മഹാമാരി കാലത്ത് ആവാസവ്യവസ്ഥ പുന്സ്ഥാപനത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഡോ. ഇ.പി. മാത്യു എസ് ജെ അദ്ധ്യക്ഷത വഹിക്കും. മുന്‍ ഡിഡിഇയും കേരള ഓര്‍ഗാനിക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ബഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

അവതരണ സമിതി അംഗങ്ങള്‍ ദേവോപിയ ദത്ത (യുഎന്‍യൂത്ത് കോര്‍ഡിനേറ്റര്‍, തരുമിത, ഇന്ത്യ), ഫാ.റിച്ചാര്‍ഡ് അറൈന്‍ എസ്.ജെ (ഷില്ലോംഗ്, മേഘാലയ), ഡോ,നിഷാന്ത്.ടി (പ്രിന്‍സിപ്പല്‍, സെന്റ് സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, പട്‌ന), ഫാ.റോയ് സെബാസ്റ്റ്യന്‍ എസ്‌ജെ (ഡയറക്ടര്‍, നേപ്പാള്‍ ജെസ്യൂട്ട് സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) ഡോ.ലാന്‍സി ഡി കുസ്എജെ (പ്രിന്‍സിപ്പല്‍, സെന്റ് സേവ്യഴ്‌സ് കോളേജ്, അഹമ്മദാബാദ്, ഗുജറാത്ത്), ഫാ. രമേശ് ലിംഗാല ഐഎംഎസ് (എംഎസ്സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇക്കോളജി, സൊസൈറ്റി, സുസ്ഥിര വികസനം, തെലുങ്കാന), അഡ്വ.രാജേഷ് (സഹജീവനം കണ്ണൂര്‍), ജോണ്‍ ജെയ്ക്ക്, (പരിസ്ഥിതി പഠന വിദ്യാര്‍ത്ഥികള്‍, അമേരിക്ക),ശ്രീമതി. മാര്‍ഗരറ്റ് മോളോജോ, അനുഗലയ ഡാര്‍ജിലിംഗ്, ഫാ.ടോണി പന്താനത്ത് എസ്.ജെ (ഡയറക്ടര്‍, തരുമിത ), ഡോ.റോബര്‍ട്ട് അത്തിക്കല്‍ എസ്.ജെ (സ്ഥാപകന്‍, തരു മിത, ഉത്തര്‍പ്രദേശ്) രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍, പണ്ഡിതന്മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

ആദി ഡയറക്ടര്‍ ഫാദര്‍ ലെനിന്‍ ആന്റണി സ്വാഗതവും സ്റ്റാഫ് അശ്വതി നന്ദിയും പറയും.പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും. 854779186, 8078078238 നമ്പറുകളില്‍ ബന്ധപ്പെടണം.