ഗോ ഗ്രീൻ പദ്ധതിയുമായി ടാറ്റാ മോട്ടോഴ്‌സ്

Posted on: December 22, 2020

കൊച്ചി : പരിസ്ഥിതി സുസ്ഥിരതയുടെ ഭാഗമായി ടാറ്റാ മോട്ടോഴ്സ് ഗോ ഗ്രീന്‍ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എന്‍.ജി.ഒ.കളുമായി സഹകരിച്ച് ടാറ്റാ മോട്ടോഴ്സ് ഒരു വാണിജ്യ വാഹനം വില്ക്കുകയോ ഏതെങ്കിലും ഒരു വാണിജ്യ വാഹനം ടാറ്റയുടെ അംഗീകൃത സര്‍വീസ് കേന്ദ്രത്തില്‍നിന്നോ ഡീലര്‍ വര്‍ക്ഷോപ്പില്‍ നിന്നോ സര്‍വീസ് നടത്തുകയോ ചെയ്യുമ്പോള്‍ ഒരു തൈ നടുന്നു.