കടലാമകളെ പഠിക്കാന്‍ 5.6 കോടിയുടെ പദ്ധതി

Posted on: August 17, 2020

കൊച്ചി : കടല്‍ സസ്തനികളുടെയും കടലാമകളുടെയും പഠനം ലക്ഷ്യമിട്ട് 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്കു കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎം എഫ് ആര്‍ഐ) തുടക്കമിട്ടു.

സമുദ്രോത്പന്ന കയറ്റുമതിയുടെ (എംപിഇഡിഎ) സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യന്‍ സമുദ്രഭാഗത്തുള്ള 27 കടല്‍ സസ്തനികളുടെ കടലാമകളുടെയും നിലവിലെ അവസ്ഥയാണ് പഠനവിധേയമാക്കുന്നത്.

ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ടു പ്രതി സന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. മത്സ്യബസ്ഥനം നടത്തുമ്പോള്‍ കടല്‍ സസ്തനികളെ മനഃപൂര്‍വം കൊല്ലുന്നില്ലെന്ന യുഎസ് അംഗീകാരപത്രം നല്‍കുന്നതുവരഒരു രാജ്യത്തിന്റെയും ചെമ്മീന്‍ ഇറക്കുമതി ചെയ്യേണ്ടെന്നാണ് യുഎസ് നിലപാട്.

ഇതുമൂലം 2018 മുതല്‍ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി യുഎസ് നിരോധിച്ചിരിക്കുകയാണ്. സമുദ്രഭക്ഷ്യാത്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികള്‍ എളുപ്പമക്കാന്‍ സിഎംഎഫ്ആര്‍ഐയുടെ പുതിയ പഠനം ഉപകരിക്കുമെന്നു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ചവര്‍ച്വല്‍ ശില്‍പശാല ഉദ്ഘാടനം ചെയ്ത ഭാരതീയ കാര്‍ഷിക ഗവേഷണകൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ.കെ. ജെന പറഞ്ഞു. കടല്‍ സസ്തനികളും കടലാമകളും സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കു
ന്നുണ്ടെന്നു സിഎംഎഫ്ആര്‍ഐഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷന്‍ ചൂണ്ടിക്കാട്ടി.

 

TAGS: Sea Turtles |