പറവൂര്‍ ബ്ലോക്ക് സൗരോര്‍ജ പ്രഭയില്‍

Posted on: July 30, 2020

വരാപ്പുഴ : പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സൗരോര്‍ജ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നടത്തി. സോളാര്‍ പാനല്‍ സംവിധാനത്തിലൂടെ പ്രതിദിനം 40 യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ കഴിയുന്നതിലൂടെ മാസംതോറും 15,000 രൂപ വൈദ്യുതി നിരക്ക് ഇനത്തില്‍ ലാഭിക്കാനാകും. 2020 – 21 സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 6.44 ലക്ഷം രൂപ ചെലവാക്കിയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. മൂന്ന് വര്‍ഷത്തിനകം ഇതിനായി ചെലവഴിച്ച തുക തിരിച്ചുപിടിക്കാനാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. സാറ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം. എ. രശ്മി, ടി. ഡി. സുധീര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഹരി കണ്ടംമുറി ബ്ലോക്ക് സെക്രട്ടറി കെ. ജി. ശ്രീദേവി, ജനറല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ കെ. ബി. ശ്രീകുമാര്‍, വനിതാ ക്ഷേമ ഓഫീസര്‍ പി. പി. പ്രിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.