5 ലക്ഷം പ്ലാവിന്‍ തൈകള്‍ നടാന്‍ പദ്ധതി

Posted on: May 11, 2020

കൊച്ചി : ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 5 ലക്ഷം പ്ലാവിന്‍ തൈകള്‍ നട്ടു വളര്‍ത്തുന്ന പ്ലാന്തണല്‍ക്കൂട്ടം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു.

കമുകിന്‍ പാള, വാഴപ്പോള, തൊണ്ട്, ചകിരിക്കൂട്, ചിരട്ട എന്നിവയിലാണ് ചക്കക്കുരു മുളപ്പിക്കുന്നത്. പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ഇവ സ്‌കൂളുകളിലും പൊതു ഇടങ്ങളിലും ഹരിത ഗ്രാമങ്ങളലിും നട്ടുപിടിപ്പിക്കും. 

ജില്ലയിലെ 103 സ്‌കൂളുകളില്‍ നിന്നുള്ള 5000 വൊളന്റിയര്‍മാര്‍ പങ്കു ചേരുമെന്നു മധ്യ മേഖല കോ-ഓര്‍ഡിനേറ്റര്‍ പി. ഡി. സുഗതന്‍, ജില്ലാ കണ്‍വീനര്‍ പി. കെ. പൗലോസ് എന്നിവര്‍ അറിയിച്ചു.