കാലാവസ്ഥാവ്യതിയാനം തടയാനുള്ള പോരാട്ടങ്ങള്‍ക്ക് ബെസോസിന്റെ 71,000 കോടി

Posted on: February 19, 2020

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുനേരെയുള്ള പോരാട്ടങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ആമസോണ്‍ ഉടമയും ലോകത്തിലെ ഏറ്റവും സമ്പന്നനുമായ ജെഫ് ബെസോസ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കു നേരെ പോരാടുന്ന ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ എന്നിവര്‍ക്കായി 10 ബില്യണ്‍ ഡോളര്‍ (ഏകദേശം എഴുപത്തൊന്നായിരം കോടിരൂപ) ആണ് നല്‍കുക. ഇതിനായി ബെസോസ് എര്‍ത്ത് പണ്ടിന് രൂപം നല്‍കുമെന്ന് ബെസോസ് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനായി എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബെസോസ് പറഞ്ഞു.

വന്‍കിട-ചെറുകിട കമ്പനികള്‍, ആഗോള സംഘടനകള്‍, രാജ്യങ്ങള്‍, വ്യക്തികള്‍ എന്നിവരുടെ കൂട്ടായ പ്രകടനം ഇതിനാവശ്യമാമെന്നും ബെസോസ് പറഞ്ഞു 2025 ഓടെ, 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് നേരത്തെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. 2010- ഓടെ കമ്പനിയുടെ കാര്‍ബണ്‍ ബഹിര്‍ഗമനനിരക്ക് പൂര്‍ണമായി കുറയ്ക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

TAGS: Jeff Bezos |