പത്തനംതിട്ടയിൽ വരു ശുദ്ധവായു ശ്വസിക്കാം

Posted on: June 5, 2019

പത്തനംതിട്ട : ഇന്ത്യയില്‍ ഏറ്റവും നല്ല ശുദ്ധവായു കിട്ടുന്ന രണ്ടാമത്തെ നഗരമെന്ന സ്ഥാനം
പത്തനംതിട്ട വീണ്ടും നിലനിര്‍ത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ആസാമിലെ തെസ്പൂറാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഒരു ഘനമീറ്റര്‍ വായുവില്‍ അടങ്ങിയിരിക്കുന്ന 10 മൈക്രോണ്‍ വലിപ്പമുള്ള പൊടിയുടെ അളവാണ് ശുദ്ധവായുവിന്റെ ഗുണനിലവാര ഏകകമായി കണക്കാക്കുന്നത്. ഒരു ഘനമീറ്ററില്‍ പരമാവധി 100 മൈക്രോഗ്രാം വരെ അനുവദനീയമായ അളവാണ്. പത്തനംതിട്ടയില്‍ ഇത് 35-40 മൈക്രോഗ്രാം മാത്രമാണ്. ഡല്‍ഹിയിലും മറ്റും  സാധാരണ ദിവസങ്ങളില്‍പോലും 150 മൈക്രോഗ്രാമിനു മുകളിലാണ്. ശൈത്യകാലത്ത്  400 മൈക്രോഗ്രാം വരെ ഉയരും. ഹൈ വോള്യം സാമ്പിളര്‍ എന്ന ഉപകരണം  ഉപയോഗിച്ചാണ് പൊടിയുടെ വ്യാപ്തി അളക്കുന്നത്.