ഇന്‍ഡസ് നദി ഡോള്‍ഫിനുകളെ സംരക്ഷിക്കാൻ ഡിസിബി ബാങ്കും ഡബ്ല്യു ഡബ്ല്യു എഫുമായി ധാരണയിൽ

Posted on: June 4, 2019

ന്യൂഡല്‍ഹി: ബീസ് കണ്‍സര്‍വേഷന്‍ റിസര്‍വിലെ അന്യം നിന്നു പോകുന്ന ഇന്‍ഡസ് നദി ഡോള്‍ഫിനുകളെ സംരക്ഷിക്കുന്നതിനായി ഡിസിബി ബാങ്കും ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയും തമ്മില്‍ സഹകരിക്കുന്നു. വനം-വന്യജീവി സംരക്ഷണ വകുപ്പ്, പഞ്ചാബ് സര്‍ക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജീവി വര്‍ഗ്ഗത്തെയും അതിന്റെ ആവാസ വ്യവസ്ഥയെയും സാമൂഹ്യമായി സംരക്ഷിക്കുന്നതിനായി വിദ്യാഭ്യാസ, ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഡിസിബി- ഡബ്ല്യുഡബ്ല്യുഎഫ് സഹകരണത്തിലൂടെ സാമൂഹ്യ നേതൃത്വത്തിലുള്ള ഡോള്‍ഫിന്‍ സംരക്ഷണമാണ് ഉറപ്പുവരുത്തുന്നത്.

സഹകരണത്തിന്റെ ഭാഗമായി സ്വാഭാവിക വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ‘വാട്ടര്‍ സ്‌കൂള്‍ പ്രോഗ്രാം’ നടപ്പിലാക്കുന്നുണ്ട്. ബീസ് കണ്‍സര്‍വേഷന്‍ റിസര്‍വിനോടു ചേര്‍ന്ന നാലു ജില്ലകളിലെ 30 സ്‌കൂളുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലോകത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്‍ഡസ് നദി ഡോള്‍ഫിനുകളുടെ സംരക്ഷണത്തിനായാണ് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയുമായി സഹകരിക്കുന്നതെന്നും ബീസ് മിത്രയിലൂടെ പ്രാദേശിക സമൂഹത്തെയും വിദ്യാര്‍ത്ഥികളെയും ബോധവല്‍ക്കരിച്ച് ഇന്‍ഡസ് നദി ഡോള്‍ഫിനുകളെ സംരക്ഷിക്കാനാവുമെന്ന് ഉറപ്പുണ്ടെന്നും ഈ ദൗത്യത്തിലൂടെ സ്വാഭാവിക വിഭവ സംരക്ഷണത്തിലും ശ്രദ്ധിക്കുമെന്നും ഡിസിബി ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ മുരളി നടരാജന്‍ പറഞ്ഞു.

TAGS: DCB Bank |