ഏഷ്യയിൽ കാർബൺ അളവ് വർധിക്കുന്നതായി വിലയിരുത്തൽ

Posted on: July 21, 2016

Carbon-emission-Bigമെഡാൻ : മനുഷ്യന്റെ അമിത പ്രകൃതി ചൂഷണവും അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗവും പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നതായി ഏഷ്യൻ മൂവ്‌മെന്റ് ഫോർ കിസ്ത്യൻ യൂണിറ്റി സമ്മേളനം വിലയിരുത്തി. ക്രൈസിസ് ഓഫ് ക്ലൈമറ്റ്‌ചേഞ്ചിന് ഇൻ അവർ കോമൺ ഹോം എന്നതായിരുന്നു ഇന്തോനേഷ്യയിലെ മെഡാനിൽ സമാപിച്ച രാജ്യാന്തര സമ്മേളനത്തിന്റെ തീം.

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം തത്ഫലമായി സമുദ്രജലനിരപ്പിലുണ്ടാകുന്ന വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച, പ്രകൃതിദുരന്തങ്ങൾ, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ തുടങ്ങി അനേക ദുരന്തങ്ങളിലേക്ക് ലോകം നയിക്കപ്പെടുന്നു. ലോക ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ ഇതിന്റെ പ്രത്യാഘാതം വളരെ വലുതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ദേശീയതലത്തിലും പ്രാദേശിക തലത്തിലും ഈ വിഷയം സംബന്ധിച്ചു കൂടുതൽ പഠനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാനും കർമ്മപരിപാടികൾക്കു രൂപം കൊടുക്കാനും സമ്മേളനം തീരുമാനിച്ചു. ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സി.സി.എ), ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് (എഫ്.എ.ബി.സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഏഴാമത് ഏഷ്യൻ മൂവ്‌മെന്റ് ഫോർ കിസ്ത്യൻ യൂണിറ്റി സമ്മേളനം സംഘടിപ്പിച്ചത്.