ബംഗലുരുവിലെ തടാകങ്ങൾ ശുചിയാക്കാൻ 665 കോടിയുടെ സഹായം

Posted on: April 20, 2016

Bellandur-Lake-Big

ബംഗലുരു : ബംഗലുരു നഗരത്തിലെ തടാകങ്ങൾ മാലിന്യമുക്തമാക്കാൻ 665 കോടിയുടെ കേന്ദ്രസഹായം. നഗരപരിധിയിലുള്ള 81 ജലാശയങ്ങളിൽ മിക്കതും മാലിന്യക്കൂമ്പാരമാണ്. ബെലന്ദൂർ തടാകത്തിലെ മാലിന്യങ്ങൾക്ക് തീപിടിച്ചതും വാർത്തയായിരുന്നു.

74 കിലോമീറ്റർ സ്വീവേജ് ലൈനുകൾ നിർമ്മിക്കാൻ 500 കോടിയും നാല് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ നിർമ്മിക്കാൻ 165 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. നഗരത്തിലെ 587 സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളിൽ 137 അടച്ചിട്ടിരിക്കുകയാണ്. മറ്റുള്ളവ പൂർണതോതിൽ പ്രവർത്തനക്ഷമവുമല്ല. ഈ സഹാചര്യത്തിലാണ് നഗരമാലിനിർമാർജ്ജനത്തിന് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.