സുന്‍ഹേരി സോച്ച് റേഡിയോ പ്രചാരണ പരിപാടിയുമായി മുത്തൂറ്റ് ഫിനാന്‍സ്

Posted on: July 1, 2020

കൊച്ചി : സുന്‍ഹേരി സോച്ച് റേഡിയോ പ്രചാരണത്തിന് മുത്തൂറ്റ് ഫിനാന്‍സിനൊപ്പം കൈകോര്‍ത്ത് റെഡ് എഫ് എമ്മം. മുത്തൂറ്റ് ഫിനാന്‍സ് സുന്‍ഹേരി സോച്ച് പ്രചാരണത്തിലൂടെ സ്വര്‍ണാഭരണ വായ്പകളിലൂടെ സ്വപ്നം സാക്ഷാത്കരിച്ച സാധാരണക്കാരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിജയകഥകള്‍ പൊതുജനങ്ങളില്‍ എത്തിക്കും സ്വര്‍ണാഭരണ വായ്പ എടുക്കുന്നതിനും അതുവഴി തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതാണ് സുന്‍ഹേരി സോച്ച് പ്രചാരണത്തിന്റെ ലക്ഷ്യം.

മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് സ്വര്‍ണാഭരണ വായ്പയെടുത്ത് വിജയം കൈവരിച്ച സാധാരണക്കാരുടെ അനുഭവമാണ് പ്രചാരണ പരിപാടികളില്‍ ഉള്‍ക്കൊള്ളിക്കുക. മുത്തൂറ്റ് ഫിനാന്‍സിന് ബ്രാന്‍ഡ് അംബാസഡറായ അമിതാഭ് ബച്ചന്‍ ആയിരിക്കും വിജയകഥകള്‍ അവതരിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ച് നേട്ടം കൈവരിച്ച ഇത്തരം വ്യക്തികളെ അഭിവാദ്യം ചെയ്ത് റെഡ് എഫ്എം സുന്‍ഹേരി സോച്ച് ഗീതം പുറത്തിറക്കി.

”ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ പ്രചാരണ പരിപാടികള്‍ ഞങ്ങള്‍ എപ്പോഴും സംഘടിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ വീടുകളിലായി 26,000 ടണ്‍ സ്വര്‍ണമാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം സ്വര്‍ണം മാത്രമാണ് വരുമാനം ലഭിക്കുന്നതിനായി ഉപയോഗിക്കുന്നത്. ആളുകള്‍ വൈകാരിക നിക്ഷേപമായി കണക്കാക്കുന്ന സ്വര്‍ണത്തില്‍ നിന്ന് അവരുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള വഴിയാണ് ഞങ്ങള്‍ തുറക്കുന്നത്. ഞങ്ങളുടെ സുന്‍ഹേരി സോച്ച് കാമ്പെയ്ന്‍ സാധാരണക്കാരെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിന് പ്രചോദനാത്മകമായ യഥാര്‍ത്ഥ കഥകള്‍ ജീവിതത്തിലേക്ക് കൊണ്ടുവരുന്നു”. മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു.

”ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന കഥകളുടെ ഒരു പരമ്പരയാണ് സുന്‍ഹേരി സോച്ച്. മുത്തൂറ്റ് ഫിനാന്‍സിന്റെ ഒരു ചെറിയ സഹായത്തോടെ, അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച ആളുകളാണിത്. രണ്ടര ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് എല്ലാ ദിവസവും സേവനം നല്‍കുന്നതിനാല്‍, കുറച്ച് വിജയഗാഥകള്‍ തിരഞ്ഞെടുക്കുന്നത് എളുപ്പമല്ല. അമിതാബച്ചന്റെ സമാനതകളില്ലാത്ത ശബ്ദവും അതിശയകരമായ അവതരണവും ഈ കാമ്പെയ്‌നിന് മാന്ത്രിക സ്പര്‍ശം നല്‍കി ‘. മുത്തൂറ്റ് ഫിനാന്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്ട്രാറ്റജി ജനറല്‍ മാനേജര്‍ അഭിനവ് അയ്യര്‍ പറഞ്ഞു.

”പ്രചോദനപരമായ വിജയകഥകള്‍ അവതരിപ്പിക്കുന്നതിനും സ്വര്‍ണ്ണ വായ്പകളുമായി ബന്ധപ്പെട്ട നിലവിലുള്ള ആശങ്കകളെല്ലാം പരിഹരിക്കുന്നതിനും ആയി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ധനകാര്യ സേവന ബ്രാന്‍ഡുകളിലൊന്നായ മുത്തൂറ്റ് ഫിനാന്‍സുമായി സഹകരണം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മുത്തൂറ്റ് ഫിനാന്‍സ് ഗോള്‍ഡ് ലോണ്‍ ഉപഭോക്താക്കളുടെ അസാധാരണമായ ചില യഥാര്‍ത്ഥ കഥകള്‍ പങ്കിടുന്നതില്‍ ഞങ്ങള്‍ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചു”. റെഡ് എഫ് എം ആന്‍ഡ് മാജിക് എഫ്എം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഡയറക്ടറുമായ നിഷാ നാരായണന്‍ പറഞ്ഞു.