മ്യൂസിക് റൺ കോൺടെസ്റ്റ് : ഫാസ്റ്റ്ട്രാക്ക് ടൈറ്റിൽ സ്‌പോൺസർ

Posted on: August 27, 2016

Music-Run-Bengaluru-2016-Bi

 

കൊച്ചി : ലോകത്തിലെ ഏക ക്രൗഡ്‌സോഴ്‌സ്ഡ് റണ്ണിംഗ് ഇവന്റായ മ്യൂസിക് റൺ കോൺടെസ്റ്റ് ഇതാദ്യമായി ഇന്ത്യയിലേക്ക്. സെപ്റ്റംബർ 10 ന് ബംഗലുരു ക്ലാർക്ക്‌സ് എക്‌സോട്ടിക്കയിൽ പ്രമുഖ സ്‌പോർട്‌സ് മാർക്കറ്റിംഗ്, ബ്രാൻഡ് ലൈസൻസിംഗ് സ്ഥാപനമായ ബേയ്‌സ്‌ലൈൻ വെഞ്ച്വഴ്‌സാണ് മ്യൂസിക് റൺ കോൺടെസ്റ്റ് സംഘടിപ്പിക്കുന്നത്. യുവതലമുറയുടെ ആക്‌സസറി ബ്രാൻഡായ ഫാസ്റ്റ്ട്രാക്കാണ് മ്യൂസിക് റണ്ണിന്റെ ടൈറ്റിൽ സ്‌പോൺസർ.

അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ള മ്യൂസിക് റൺ കോൺടെസ്റ്റിൽ ലൈവ് ബാൻഡുകളുടെയും ലോകനിലവാരമുള്ള ഡിജെകളുടെയും നർത്തകരുടെയും പ്രകടനം ലൈവായി ആസ്വദിക്കാം. ലേസർ പ്രകാശ വിന്യാസങ്ങളുടെയും ആകർകമായ കരിമരുന്ന് പ്രയോഗങ്ങളുടെയും അകമ്പടിയോടെയാണ് മ്യൂസിക് റൺ നടക്കുക. ലോസ് ആഞ്ചലസ്, ബാങ്കോക്ക്, സിംഗപ്പൂർ, ഹാംബർഗ് എന്നിവിടങ്ങളിലെല്ലാം തരംഗം തീർത്ത ശേഷമാണ് മ്യൂസിക് റൺ ഇന്ത്യയിലെത്തുന്നത്. 25 നഗരങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം മ്യൂസിക് റണ്ണേഴ്‌സും എഴുപതിലധികം സ്‌പോൺസർമാരും മുപ്പതിൽപ്പരം ലൈവ് ആർട്ടിസ്റ്റുകളും മ്യൂസിക് റണ്ണിന്റെ ഭാഗമാകും. ഒന്നര ലക്ഷം വാട്ട്‌സ് സൗണ്ട് സിസ്റ്റമാണ് ഇതിൽ ഉപയോഗിക്കുന്നത്.

മ്യൂസിക് റണ്ണിൽ പങ്കെടുക്കുന്ന ആളുകൾക്ക് അവരുടെ പ്രിയപ്പെട്ട ഗാനത്തിനായി വോട്ടു ചെയ്യുന്നതിനും ഏറ്റവും വോട്ട് ലഭിച്ച് പാട്ടുകൾ ഔദ്യോഗിക റൺ പ്ലേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും സാധിക്കും. മ്യൂസിക് റണ്ണിനായി www.themusicrun.com/events/bengaluru എന്ന ഇവന്റ് പേജിൽ വോട്ട് രേഖപ്പെടുത്താം.