ഫാസ്റ്റ്ട്രാക്ക് സ്പ്രിംഗ് കളക്ഷന്‍ സണ്‍ഗ്ലാസസ് വിപണിയില്‍

Posted on: February 16, 2019

കൊച്ചി : ഫാസ്റ്റ്ട്രാക്കിന്റെസ്പ്രിംഗ് കളക്ഷന്‍ സണ്‍ഗ്ലാസകള്‍ വിപണിയിലെത്തി. 1999 രൂപ മുതല്‍ 2299 രൂപ വരെയാണ് പുതിയ സണ്‍ഗ്ലാസ് ശേഖരത്തിന്റെ വില. നാല് അന്താരാഷ്ട്ര ട്രെന്‍ഡുകള്‍ക്കനുസരിച്ചുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ഫാസ്റ്റ്ട്രാക്ക് സ്പ്രിംഗ് കളക്ഷനിലുള്ളത്.

ഹൈസ്ട്രീറ്റ് ഫാഷന് അനുസൃതമായി തൊണ്ണൂറുകളിലെ മൈക്രോ സണ്‍ഗ്ലാസുകളെയും അറുപതുകളിലെ വലിപ്പമേറിയ സണ്‍ഗ്ലാസുകളെയും അനുസ്മരിപ്പിക്കുന്നവയാണ് ശേഖരം. മെറ്റല്‍ഹെക്‌സഗണല്‍ ഫ്രെയിമുകള്‍ എഡ്ജി മിറര്‍ ലെന്‍സസ് എന്നിവയാണ് ഈ ശേഖരത്തിന്റെ പ്രത്യേകത.

ഡബിള്‍ ബ്രിഡ്ജ്‌സ്റ്റൈല്‍ ശേഖരം ക്ലാസിക് ഏവിയേറ്റേഴ്‌സില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ്. വൃത്താകൃതിയിലും ദീര്‍ഘചതുരത്തിലുമുള്ള സണ്‍ഗ്ലാസുകളുണ്ട്. പോളറൈസ്ഡ്‌ വേരിയന്റിലുള്ള ആധുനിക ശൈലിയിലെ സണ്‍ഗ്ലാസുകള്‍ കണ്ണിന് സംരക്ഷണം നല്കുന്നതിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റുകയുംചെയ്യും.

കായികതാരങ്ങള്‍ക്കായിരൂപകല്‍പ്പന ചെയ്തവയാണ്‌റൈഡേഴ്‌സ് ആന്‍ഡ് പ്ലേയേഴ്‌സ് ശേഖരത്തിലുള്ളത്. ഏതുവസ്ത്രത്തിനു ചേരുന്നവയാണ് ക്ലാസിക് കളക്ഷനിലുള്ളത്. പോളറൈസ്ഡ്, ബ്രൗണ്‍ ഫോട്ടോ ക്രൊമാറ്റിക് ടിന്റ്‌വേരിയന്റുകളില്‍ ലഭ്യമാണ്. കണ്ണുകളെ യുവി രശ്മികളില്‍നിന്ന് സംരക്ഷിക്കാന്‍ മാത്രമല്ല ഇന്ന് ആളുകള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കുന്നത്. വാര്‍ഡ്‌റോബിന്റെ അവിഭാജ്യ ഘടകമായ സണ്‍ഗ്ലാസുകള്‍ വസ്ത്രങ്ങള്‍ക്ക് പൂര്‍ണത നല്കുന്നു. അതുകൊണ്ടുതന്നെ മികച്ച ട്രെന്‍ഡുകള്‍ അവതരിപ്പിക്കുന്നതിനാണ് ഫാസ്റ്റ്്ട്രാക്ക് ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

TAGS: Fastrack |