ഫാസ്ട്രാക്ക് മോട്ടോർഹെഡ്‌സ് വാച്ചസ് ശേഖരം വിപണിയിൽ

Posted on: September 23, 2016

fastrack-motorheads-big

കൊച്ചി : ഫാസ്ട്രാക്കിന്റെ ഏറ്റവും പുതിയ വാച്ചസ് ശേഖരം മോട്ടോർഹെഡ്‌സ് വിപണിയിൽ അവതരിപ്പിച്ചു. വാഹനപ്രേമികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പുതിയ വാച്ചുകളുടെ ശേഖരമാണ് മോട്ടോർഹെഡ്‌സ്. മോട്ടോർ എൻജിന്റെ ഇരമ്പലുകളെയും ബൈക്കിംഗിന്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങളെയും ഓർമ്മിപ്പിക്കുന്നതാണ് ഈ കളക്ഷനുകൾ.

മോട്ടോർ ബൈക്കിന്റെ ഹെഡ് ലാംപുകളെ അനുസ്മരിപ്പിക്കുന്ന ഡയലുകളും, വീലുകളിൽ നിന്നും സ്‌പോക്കുകളിൽ നിന്നും കടമെടുത്ത സ്ട്രാപ് & ബെസൽ ഡിസൈനും വൈൻഡിംഗ് ഷോക്ക്‌സ് മോഡലിലെ ക്രൗണും  ഈ കളക്ഷനിലേക്ക് ഏതൊരു ബൈക്കറേയും ആകർഷിക്കും. മോട്ടോർഹെഡ്‌സ് കളക്ഷന്റെ വില 1895 രൂപ മുതൽ 3995 രൂപ വരെയാണ്.