ഇന്ററാക്ടീവ് ഓണ്‍ലൈന്‍ ട്യൂഷന്‍ പ്രോഗ്രാമായി ‘ബൈജൂസ് ക്ലാസ്സസ്’

Posted on: July 7, 2020

കൊച്ചി : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷനുകള്‍ പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് പ്രോഗ്രാമായി ബൈജൂസ് ക്ലാസ്സസ്’. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മികച്ച അധ്യാപകരില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്ത ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുള്ള പ്രവേശനം, തല്‍ക്ഷണമുള്ള സംശയ പരിഹാരം, സമര്‍പ്പിതരായ മെന്റര്‍മാരില്‍ നിന്നുള്ള നേരിട്ടുള്ള മാര്‍ഗനിര്‍ദ്ദേശം എന്നിവയെല്ലാം അവരുടെ വീടിന്റെ സൗകര്യത്തിലും സുരക്ഷയിലുമിരുന്ന് നേടാനാവും. ഈ പദ്ധതിയിലൂടെ സ്‌കൂള്‍ സമയത്തിന് ശേഷമുള്ള വ്യക്തിഗതമാക്കിയ ട്യൂഷന്‍ ക്ലാസുകളുടെ എല്ലാ നേട്ടങ്ങളും വിദ്യാര്‍ത്ഥികളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുക എന്നതാണ് ‘ബൈജൂസ് ക്ലാസസ്’ ലക്ഷ്യമിടുന്നത്.

‘ലോകം കുറേ പുതിയ മാറ്റങ്ങള്‍ നിറഞ്ഞ ഒരു ജീവിതരീതിയോട് പൊരുത്തപ്പെടാന്‍ ഒരുങ്ങുമ്പോള്‍ , ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസം എല്ലാ അര്‍ത്ഥത്തിലും മുന്‍ഗണനയുള്ള ഒരു കാര്യമായിരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പുതിയ ഉത്പ്പന്നമായ ‘ബൈജൂസ് ക്ലാസ്സസ്’ ഇന്ന് ഓരോ വിദ്യാര്‍ത്ഥിക്കും രക്ഷകര്‍ത്താക്കള്‍ക്കും ആവശ്യമായത് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ മികച്ച അധ്യാപകരുടെ ക്ലാസുകളിലേക്കുള്ള പ്രവേശനം, തല്‍ക്ഷണമുള്ള സംശയം പരിഹരിക്കല്‍, പഠന യാത്രയില്‍ അവരെ നയിക്കുന്നതിന് വ്യക്തിപരമായ ഒരു മെന്റര്‍ എന്നിവയിലേക്ക് നേരിട്ട് പ്രവേശം നല്‍കുന്നു.” ഈ തുടക്കം പ്രഖ്യാപിച്ചുകൊണ്ട് ബൈജൂസിന്റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.

4 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും JEE, NEET പോലുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ബൈജൂസ് ക്ലാസസ് ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ബൈജൂസ് – ലേണിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.