സിവിൽ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് കെ റെയിൽ-ഐസിഐ സിഇടി ദേശീയ മത്സരം

Posted on: January 23, 2020

തിരുവനന്തപുരം : തിരുവനന്തപുരം – കാസർകോട് അർധ അതിവേഗ റെയിൽ പദ്ധതിയായ കെ റെയിൽ നടപ്പാക്കുന്ന കേരള റെയിൽ വികസന കോർപ്പറേഷൻ (കെ-റെയിൽ) തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളജിലെ ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഐ) ശാഖയുമായി ചേർന്ന് ദേശീയാടിസ്ഥാനത്തിൽ സിവിൽ എൻജിനീയറിംഗ് വിദ്യാർഥികൾക്കായി പാൻതിയോൺ-6 എന്ന സാങ്കേതിക മത്സരം സംഘടിപ്പിക്കുന്നു.

കാലഘട്ടത്തിലെ സാമൂഹിക സാങ്കേതിക വെല്ലുവിളികളെ അതിജീവിച്ച് മികച്ച അവസരങ്ങളിലേക്ക് ചുവടുവയ്ക്കാൻ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി ജനുവരി 25 ന് ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ 24 മണിക്കൂർ നീളുന്ന ഹാക്കത്തോണും നടത്തും. അർധ അതിവേഗ റെയിൽ പാതയായ സിൽവർ ലൈനിൽ സമൂഹത്തിൻറെ പങ്കാളിത്തം ഉറപ്പാക്കുന്നതിൻറെ ഭാഗമായി ‘ സ്വതന്ത്രമാകുന്ന റെയിൽ ഗതാഗതം’ എന്നതാണ് ഹാക്കത്തോണിനു നൽകിയിരിക്കുന്ന വിഷയം.

വിദ്യാർഥികൾക്ക് സിൽവർ ലൈനിനെക്കുറിച്ചുള്ള ആശയങ്ങൾ 10 മിനിറ്റിനുള്ളിൽ സമർപ്പിക്കാം. എൻജിനീയറിംഗിലെ മര്യാദകളെക്കുറിച്ച് സമൂഹത്തെ ബോധവാ?ാരാക്കുക, നൈപുണ്യ വികസനം ഉറപ്പാക്കുക തുടങ്ങിയവയായിരിക്കും വിദ്യാർഥികൾ ഇതിൽ കൈകാര്യം ചെയ്യേണ്ടിവരുന്നത്.