കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഥമ ബി-വോക്ക് ഡിഗ്രിയുടെ ബിരുദ ദാനം നടത്തി

Posted on: December 5, 2019

കൊച്ചി : കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിൽ കേന്ദ്ര യൂണിവേഴ്സിറ്റിയായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ (ടിസ്സ്) ബി-വോക് ഡിഗ്രി കോഴ്സിന്റെ പ്രഥമ ബാച്ചിന്റെ ബിരുദ ദാനം നടത്തി. ടിസ്സ് സീനിയർ മാനേജർ ഓപ്പറേഷൻസ് വിനായക് ബി ഡാർകുണ്ട ബിരുദ ദാനം നിർവഹിച്ചു. ചടങ്ങിൽ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് സിഇഒ ഫിലിപ്പ് ചാക്കോ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ബി പ്രസന്ന സിംഗ്, തൃശൂർ, കൊച്ചി സെന്ററുകളിലെ പ്രിൻസിപ്പൽമാരായ ആർ രാമചന്ദ്രൻ നായർ, എം.എൻ രാജു, വൈസ് പ്രിൻസിപ്പൽ ജിൽജ രാജേഷ് എന്നിവർ പങ്കെടുത്തു.

ആദ്യബാച്ചിലെ 56 കുട്ടികളാണ് തൊഴിലധിഷിത ബി-വോക്ക് ഓട്ടോമൊബൈൽ, ട്രാവൽ ആൻഡ് ടൂറിസം ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയത്.