നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ഹൊറൈസണ്‍ മോട്ടോഴ്‌സ്

Posted on: March 27, 2023

തൊടുപുഴ :• നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങുമായി ഹൊറൈസണ്‍ മോട്ടോഴ്‌സ്, കാന്‍സര്‍ രോ
ഗികള്‍ അടക്കമുള്ള നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി ആറുലക്ഷം രൂപയാണ് ഹൊറൈസണ്‍
മോട്ടോഴ്‌സ് സ്മിത ആശുപത്രിക്കു കൈമാറിയത്.

തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ആറു ലക്ഷം രൂപയുടെ ചെക്ക് ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ നിഹാജ് മുഹമ്മദിനു കൈമാറി.

ഹൊറൈസണ്‍മോട്ടോഴ്‌സ് ചെയര്‍മാന്‍ ഷാജി ജെ കണ്ണിക്കാട്ട്, മാനേജിങ് ഡയറക്ടര്‍ എബിന്‍ ഷാജി കണ്ണിക്കാട്ട്, ഡയറക്ടര്‍മാരായ മിനി കണ്ണിക്കാട്ട്, ഡിംപിള്‍ കണ്ണിക്കാട്ട്, സ്റ്റെഫി കണ്ണിക്കാട്ട് ആശുപത്രി മാനേജ്‌മെന്റ് മെംബര്‍ ജോര്‍ജുകുട്ടി, ഓപ്പറേഷന്‍സ് മാനേജര്‍ രേഖാലി നായര്‍, നഴ്‌സിംഗ് സൂപ്രണ്ട് ലിസിമോള്‍ ഫിലിപ്പ്,മാര്‍ക്കറ്റിങ് മാനേജര്‍ ബിഫിന്‍തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: Horizon Motors |