കിന്‍ഡര്‍ ആശുപത്രിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ ശസ്ത്രക്രിയാ പദ്ധതി

Posted on: March 15, 2023

കളമശേരി : കിന്‍ഡര്‍ ആശുപത്രിയുടെ സിഎസ്ആര്‍ തുകയില്‍ നിന്നും ഒരു കോടി രൂപ ഉപയോഗിച്ച് സ്ത്രീകള്‍ക്ക് സൗജന്യമായി ചെയ്തു നല്‍കുന്ന സര്‍ജറി പദ്ധതിക്ക് തുടക്കമായി.

ഇതു സംബന്ധിച്ച ധാരണാപ്പത്രം മന്ത്രി പി. രാജീവും കിന്‍ഡര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പ്രദീപ് കുമാറും ചേര്‍ന്ന് കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സിമ കണ്ണന്‍, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണ്‍, ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ.ഡി.സുജില്‍, തൃപ്പൂണിത്തറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍എന്നിവര്‍ക്ക്‌കൈമാറി. കിന്‍ഡര്‍ എമിനെന്റ് ലേഡി അവാര്‍ഡ് ഡോ.ശ്രീദേവി (ആരോഗ്യം), അപര്‍ണബാലമുരളി (കല), ആരതി കൃഷ്ണ (സ്‌പോര്‍ട്‌സ്) എന്നിവര്‍ക്ക് സമ്മാനിച്ചു.

സ്ത്രീകള്‍ക്കു മാത്രമായി കിന്‍ഡര്‍ ആശുപത്രിയില്‍ തുടങ്ങുന്ന പിങ്ക് ആംബുലന്‍സ് സേവനങ്ങളുടെ ഉദ്ഘാടനവും നടത്തി. കിന്‍ഡര്‍ ഗ്രൂപ്പ് സിഇഒ രഞ്ജിത്ത് കൃഷ്ണന്‍, കിന്‍ഡര്‍ ആശുപത്രി കൊച്ചി സിഒ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കളമശേരി, ഏലൂര്‍, തൃക്കാക്കര, ആലുവ, തൃപ്പൂണിത്തുറ നഗരസഭകളിലെ സിഡിഎസ് കുടുംബ ശ്രീ ഗ്രൂപ്പുകളുമായി സഹകരിച്ചു വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടന്നു.