കിന്‍ഡര്‍ ഹോസ്പിറ്റല്‍ലില്‍ സ്ത്രീകള്‍ക്കായി അത്യാധുനിക സൗകര്യങ്ങള്‍ ആരംഭിച്ചു

Posted on: November 18, 2022

കൊച്ചി : കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയറുമായി സഹകരിച്ച് ആരംഭിക്കുന്ന സ്ത്രീകള്‍ക്കായുള്ള ക്യാന്‍സര്‍ രോഗ വിഭാഗം, മൂത്രാശയ രോഗ വിഭാഗം, സ്ത്രീകള്‍ക്കായുള്ള പ്ലാസ്റ്റിക് ആന്‍ഡ് കോസ്‌മെറ്റിക്ക് വിഭാഗത്തിന്റെയും കിന്‍ഡര്‍ വിമണ്‍സ് ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററില്‍ അത്യാധുനിക സൗകര്യങ്ങളോടെ തുടങ്ങുന്ന പിസിഒഡി (പോളി സിസ്റ്റിക് ഒവേറി
യന്‍ ഡിസീസ്), വെല്‍ വുമണ്‍ ക്ലിനിക്കിന്റെയും ഉദ്ഘാടനം ജില്ലാ കലക്റ്റര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.

കിന്‍ഡര്‍ ഹോസ്പിറ്റലിന്റെ സാമുഹ്യ പ്രതിബദ്ധതയുടെ ഭാഗമായി തുടങ്ങുന്ന സൗജന്യ ഗൈനക് സര്‍ജറി സേവന പദ്ധതിയായ ‘മാ ജീവന’യുടെ ഉദ്ഘാടനം കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. പ്രദീപ്കുമാര്‍ നിര്‍വഹിച്ചു.

സര്‍വ സാധരണമായി കണ്ടു വരുന്ന രോഗങ്ങള്‍ക്ക് നൂതന ചികിത്സലഭ്യമാക്കുന്നതിനോടൊപ്പം സ്ത്രീകള്‍ ക്ക് പ്രേത്യേക പരിഗണന നല്‍കുന്നതിനായി എല്ലാ വിഭാഗങ്ങളിലും വനിതാ ഡോക്റ്റര്‍മാരുടെ സേവനവും ഇനി മുതല്‍ കിന്‍ഡര്‍ ഹോസ്പിറ്റലില്‍ ലഭ്യമായിരിക്കും.

ഉദ്ഘാടനത്തിനോടനുബന്ധിച്ചു 17 മുതല്‍ 25 വരെ സ്ത്രീകള്‍ക്കായുള്ള ക്യാന്‍സര്‍ രോഗ വിഭാഗം, മൂത്രാശയ രോഗ വിഭാഗം,സ്ത്രീകള്‍ക്കായുള്ള പ്ലാസ്റ്റിക് ആന്‍ഡ് കോസ്‌മെറ്റിക്ക് പരിശോധനകള്‍തികച്ചും സൗജന്യമായിരിക്കും. ഗര്‍ഭാശയ കാന്‍സര്‍ നിര്‍ണയത്തിനുള്ള പാപ്പ് സ്മിയര്‍ പരിശോധനക്ക് 50% ഇളവ് ലഭ്യമാക്കും.

ഡോ.പ്രദീപകുമാര്‍, ചെയര്‍മാന്‍ കിന്‍ഡര്‍ഹോസ്പിറ്റലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീമ കണ്ണന്‍ കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍, കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് സിഇഒ രഞ്ജിത്ത് കൃഷ്ണന്‍, ആസ്റ്റര്‍ മെഡിസിറ്റി സര്‍ജിക്കല്‍ ഓങ്കോളജിഡോ.ജെം കളത്തില്‍, പ്ലാസ്റ്റിക് & കോസ്‌മെറ്റിക്ക് ഗൈനക്കോളജി വിഭാഗം ഡോ.മനോജ് സനപ്, കിന്‍ഡര്‍ഹോസ്പിറ്റല്‍സ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോ. രാധാകൃഷ്ണന്‍, ഒബിജി & ഗൈനക്കോളജി വിഭാഗം ഡോ.സ്മിത സുരേന്ദ്രന്‍, ഡോ. വിവേക് വി. കുമാര്‍, ഡോ. ഫെസ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.