സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് നാടിനു സമര്‍പ്പിക്കാനൊരുങ്ങി മണപ്പുറം ഫിനാന്‍സ്

Posted on: July 22, 2021

തൃശ്ശൂര്‍ : മണപ്പുറം ഫിനാന്‍സിന്റെ നേതൃത്വത്തി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിക്കുന്ന സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് ഈ വരുന്ന വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ഇതോടെ ഇന്ത്യയില്‍ തന്നെ സ്വയം നിയന്ത്രണാതീത സുരക്ഷ ഗേറ്റ് ഉള്ള ചുരുക്കം റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനും ഇടം പിടിക്കും .

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്വയം നിയന്ത്രിത ഗേറ്റ് സ്ഥാപിച്ചതോടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂര്‍ണമായും ഒഴിവാക്കാന്‍ സഹായകരമാകും. സുരക്ഷ ഗേറ്റ് വഴി കടന്നു പോകുന്ന എല്ലാ യാത്രക്കാരുടേയും ഫോട്ടോ, ശരീര താപ നില, എത്ര ആളുകള്‍ കടന്നു പോയി തുടങ്ങിയ വിവരങ്ങള്‍ റെയില്‍വേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും ലഭ്യമാകും.

നിലവിലെ കൂട്ടം കൂടി നിന്നു പ്ലാറ്റഫോംമിലേക്ക് കയറുന്ന സാഹചര്യം മാറാനും ഈ അത്യാധുനിക സംവിധാനം വഴിയൊരുക്കും. സുരക്ഷ മുന്‍നിര്‍ത്തി രേഖപ്പെടുത്തുന്ന യാത്രക്കാരുടെ ഫോട്ടോകള്‍ ഭാവിയിലും ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകും.

കോവിഡ് കാലത്ത് വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചപ്പോള്‍ കെ സുധാകരന്‍ എം പി യുടെ അഭ്യര്‍ത്ഥന പ്രകാരം കണ്ണൂര്‍ ഇന്റര്‍നാഷണ എയര്‍പോര്‍ട്ടിലും,ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ റെയി വേ സ്റ്റേഷനിലും ഇത്തരം സംവിധാനം സ്ഥാപിക്കുവാന്‍ മണപ്പുറം ഫിനാന്‍സ് സാമ്പത്തിക സഹായം ന കിയിരുന്നു .

കോവിഡിന് ശേഷവും റെയില്‍വേ സുരക്ഷാ സേനക്ക് യാത്രക്കാരുടെ നിയന്ത്രണത്തിന് അനുയോജ്യമായ തരത്തിലും ,നിര്‍മിത ബുദ്ധി വഴി സ്വയം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലുള്ള അത്യാധുനിക സംവിധാനമാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സജ്ജമായിരിക്കുന്നത് .യുകെ ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന സെക്യൂരിക്കോര്‍പ് കമ്പനിയുടെ ഇന്ത്യന്‍ പാര്‍ട്ണര്‍ ആയ നെക്‌സ്ബ ഹെല്‍ത്ത് കെയര്‍ കമ്പനി ആണ് മണപ്പുറം ഫിനാന്‍സിന് വേണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കിയത്.