പ്ലാന്റ് ലിപിഡ്സ് 5000 ഡോസ് വാക്സിന്‍ നല്‍കും

Posted on: June 25, 2021

കോലഞ്ചേരി : കടയിരുപ്പ് പ്ലാന്റ് ലിപ്പിഡ്‌സ് കമ്പനി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപ്രതിയുമായി സഹകരിച്ച് കമ്പനി ജീവനക്കാര്‍ക്കും ഐക്കരനാട് പഞ്ചായത്ത് നിവാസികള്‍ക്കുമായി 5000 ഡോസ് വാക്‌സിന്‍ നല്‍കും.

കമ്പനിയുടെ സാമു ഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് അയ്യായിരം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത്.പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ 250 ഓളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അടുത്ത ദിവസങ്ങളിലും പഞ്ചായത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക് വാക്‌സിന്‍ നല്‍കും. വാക്‌സിനേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം പി.ടി. രജനി ഉദ്ഘാടനം ചെയ്തു.

കമ്പനി അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ മാനേജര്‍ ജോര്‍ജ് വര്‍ഗീസ്, അഡ്വ. പ്രവീണ്‍ തോമസ്, എല്‍ദോ സണ്ണി, എച്ച്.ആര്‍.ജനറല്‍ മാനേജര്‍ സാബു അഗസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS: Plant Lipids |