April 2024
ഡ്രൈവര്‍മാര്‍ക്ക് വാക്സിന് പാരിതോഷികവുമായി ഊബര്‍
Posted on: June 25, 2021
കൊച്ചി : ഊബര്‍ പ്ലാറ്റ്ഫോമിലെ 37,000ത്തിലധികം ഡ്രൈവര്‍മാര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചു കഴിഞ്ഞതായി ഊബര്‍. ഇന്ത്യയെ വീണ്ടും ചലിപ്പിക്കാന്‍ കമ്പനി ചെലവഴിക്കുന്ന 18.5 കോടി രൂപയുടെ സംരംഭത്തിന്റെ ഭാഗമാണിത്.
കഴിഞ്ഞ ഏതാനും നാളുകളായി ഊബര്‍, ഡ്രൈവര്‍മാര്‍ക്ക് വാക്സിന് സ്വീകരിക്കാനുള്ള മടി മാറ്റുന്നതിനും വ്യാജ പ്രചാരണങ്ങളിലുള്ള തെറ്റിദ്ധാരണ മാറ്റുന്നതിനും വാക്സിന് കൊണ്ടുള്ള ഗുണങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിനുമായി ബോധവല്‍ക്കരണ വീഡിയോ ക്ലാസും സന്ദേശങ്ങളും മറ്റും ആപ്പിലൂടെ നല്കുന്നു.
പകര്‍ച്ചവ്യാധിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന ഊബറിന്റെ നിര്‍ണായക ചുവടുവയ്പ്പുകളാണ് ഡ്രൈവര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസും വാക്സിന് പ്രതിഫലവും. വാക്സിന് എടുക്കാന്‍ റൈഡര്‍മാരെയും ഡ്രൈവര്‍മാരെയും സഹായിക്കുന്നുണ്ടെന്നും ഡ്രൈവര്‍മാരില്‍ നിന്നും ലഭിച്ച പ്രതികരണത്തില്‍ സന്തോഷമുണ്ടെന്നും പിന്തുണ തുടരുമെന്നും ഊബര്‍ പ്ലാറ്റ്ഫോമിലെ സുരക്ഷയ്ക്ക് ഇത് കൂടുതല്‍ ശക്തി പകര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത്ത് സിംഗ് പറഞ്ഞു.
ഡ്രൈവര്‍മാര്‍ക്ക് വാക്സിന് പാരിതോഷികം നല്‍കാനുള്ള 18.5 കോടി രൂപയുടെ ഈ സംരംഭം കൂടാതെ മെയ് 28ന് ഊബര്‍ കോവിഡ് സ്ഥിരീകരിച്ച ഡ്രൈവര്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഇവര്‍ക്ക് 14 ദിവസത്തെ വരുമാനം ക്ലെയിം ചെയ്യാം. നിര്‍ഭാഗ്യ വശാല്‍ ഏതെങ്കിലും ഡ്രൈവര്‍ കോവിഡ്-19ന് ഇരയായാല്‍ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക് അടിയന്തര സഹായമായി 75,000 രൂപ നല്‍കുന്നതിനും പദ്ധതിയുണ്ട്.
TAGS: Uber |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി
ആമസോണ്‍ പ്രൈമിനൊപ്പം ഊബര്‍ റൈഡുകളില്‍ പ്രത്യേക ആനുകൂല്യങ്ങള്‍
ഊബറിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച യാത്രക്കാരില്‍ കൊച്ചിക്കാരും
ക്ലീന്‍ മൊബിലിറ്റിക്കായി സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, ഐക്രിയേറ്റ് എന്നിവരുമായി ഊബര്‍ സഹകരിക്കുന്നു
ഊബര്‍ റെന്റല്‍സ് സര്‍വീസ് 39 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ ഒരു ഷോട്ട് വാക്സിനെങ്കിലും സ്വീകരിച്ച് ഊബര്‍ സുരക്ഷാ തലം ഉയര്‍ത്തി