ഹിൻഡാൽകോ എറണാകുളം മെഡിക്കൽ കോളജിന് ജംബോ ഓക്‌സിജൻ സിലിണ്ടറുകൾ കൈമാറി

Posted on: June 9, 2021

കാക്കനാട് : ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഏലൂരിലെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എറണാകുളം മെഡിക്കല്‍ കോളേജിന് ഓക്‌സിജന്‍ ജംബോ സിലിണ്ടറുകള്‍ കൈമാറി. മെഡിക്കല്‍ കോളേജില്‍ നടന്നചടങ്ങില്‍ ഹിന്‍ഡാല്‍കോ മെഡിയൂണിറ്റ്‌ഹെഡ് രാജീവ് ഉപാദ്ധ്യായ് ജില്ലാ കലക്ടര്‍ എസ് സുഹാസിന് രേഖകള്‍ കൈ മാറി.

25സിലിണ്ടറുകള്‍ വീതംക്കല്‍ കോളജിനും ജില്ലയിലെ ദേശീയ ആരോഗ്യ മിഷനുമാണ്‌നല്‍കിയത്. കമ്പനിഎച്ച് ആര്‍ മാനേജര്‍ പി .വി .മനോജ്, പാഡക്ഷന്‍ ഹെഡ് ജെ. ജിനില്‍, അസിസ്റ്റന്റ് മാനേജര്‍ സി. പി .രതീഷ്, സി.എസ്. ആര്‍ ഹെഡ് പി .ബി. രാജേഷ്, അലൂമിനിയം ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് കെ.എന്‍. ഗോപിനാഥ്, സെക്രട്ടറി പി. എം. മുജീബ്‌റഹ്മാന്‍, മെകോളജ് സൂപ്രണ്ട് ഡോ.ഗീതാ നായര്‍, ആര്‍.എം.ഒ ഡോ. ഗണേഷ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് സാമൂഹ്യപ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത 25 ആധുനിക ഓക്‌സിജന്‍ കോണ്‍സെന്റ്ററുകള്‍ മെഡിക്കല്‍ കോളേജിന് കൈമാറിയിരുന്നു.