കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന് സഹായഹസ്തവുമായി മണപ്പുറം ഫിനാന്‍സ്

Posted on: May 20, 2021

തൃശ്ശൂര്‍ : നാട്ടികയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഒരു ലക്ഷം രൂപ വിലവരുന്ന ആരോഗ്യഉപകരണങ്ങള്‍ സംഭാവന ചെയ്തു മണപ്പുറം ഫിനാന്‍സ്. സെന്ററിലേക്ക് ആവശ്യമായ സ്ട്രെച്ചറുകള്‍, വീല്‍ ചെയറുകള്‍, ഫാനുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ വി. പി. നന്ദകുമാര്‍ ലുലു സി.എഫ്. എല്‍.ടി.സി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. കെ. രാധാകൃഷ്ണന് അവശ്യോപകരണങ്ങള്‍ കൈമാറി.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യഉപകരണങ്ങള്‍ ആവിശ്യാനുസരണം ട്രീറ്റ്‌മെന്റ് സെന്ററില്‍ എത്തിച്ചു, ജനങ്ങള്‍ക്കു പിന്തുണയായി തുടര്‍ന്നും കൂടെയുണ്ടാകുമെന്ന് മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ വി. പി. നന്ദകുമാര്‍ പറഞ്ഞു.

കെ സി പ്രസാദ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് കോ പ്രൊമോട്ടര്‍ സുഷമ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ . ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍ ഓ. സനോജ് ഹെര്‍ബര്‍ട്ട് , സീനിയര്‍ പി ആര്‍.ഓ. അഷറഫ് കെ.എം എന്നിവര്‍ പങ്കെടുത്തു.