കൊച്ചി കപ്പല്‍ശാല എറണാകുളം ജനറല്‍ ആശുപത്രിക്ക് ആംബുലന്‍സുകള്‍ നല്‍കി

Posted on: November 5, 2020

കൊച്ചി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി പോരാടുന്ന എറണാകുളം ജനറല്‍ ആശുപത്രിക്ക് കൊച്ചി കപ്പല്‍ശാല രണ്ട് ആംബുലന്‍സുകള്‍ വാങ്ങി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കപ്പല്‍ശാലയില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ. എ അനിതക്ക് താക്കോലുകള്‍ കൈമാറി.

കപ്പല്‍ശാലയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് ആംബുലന്‍സുകള്‍ നല്‍കിയത്. ചടങ്ങില്‍ കെ.ജെ. രമേഷ്, സി.ജി.എം (എച്ച് ആര്‍ ആന്റ് ട്രെയിനിംഹ്), സമ്പത് കുമാര്‍ പി എന്‍, എ. ജി.എം (സിഎസ് ആര്‍& അഡ്മിന്‍), സി.എസ്. ആര്‍ ഡെപ്യൂട്ടി മാനേജര്‍മാരായ ശശീന്ദ്ര ദാസ് പി.എസ്, യൂസഫ് എ.കെ എന്നിവര്‍ പങ്കെടുത്തു. നേരത്തെ ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ ഡിപ്പാര്‍ട്ടമെന്റിലേക്ക് കൊച്ചി കപ്പല്‍ശാല മൂന്ന് ഹോം കെയര്‍ വാനുകള്‍ വാങ്ങി നല്‍കിയിരുന്നു.