ജിയോജിത് സൗത്ത് റെയിൽവേ സ്‌റ്റേഷന് തെർമൽ കാമറകൾ നൽകി

Posted on: August 21, 2020

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് തെര്‍മല്‍ കാമറകളും ആധുനിക ടിക്കറ്റ് പരിശോധന ഉപകരണങ്ങളും നല്‍കി ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡ്. ഇതുവഴി കോവിഡ് ലക്ഷണങ്ങളുള്ളവര്‍ ട്രെയിനുകളില്‍ കയറുന്നില്ലെന്ന് ഉറപ്പുവരുത്താനും ശരീരസ്പര്‍ശമില്ലാതെ ടിക്കറ്റ് പരിശോധിക്കാനും കഴിയും.

ഉദ്ഘാടനച്ചടങ്ങില്‍ ജിയോജിത് ഫിനാന്‍ഷല്‍ സര്‍വീസസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍, ജിയോജിത് ഫൗണ്ടേഷന്‍ സിഇഒ ജയ ജേക്കബ് അലക്‌സാണ്ടര്‍, സ്റ്റേഷന്‍ മാനേജര്‍ കെ.പി. ബാലകൃഷ്ണ പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: Geojit |