സിയാല്‍ ജീവനക്കാര്‍ രണ്ടുകോടി രൂപ സംഭാവന ചെയ്തു

Posted on: May 29, 2020

 

കൊച്ചി : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ (സിയാല്‍) ജീവനക്കാര്‍ രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കൊച്ചി വിമാനത്താവളത്തിന്റെ 21-ാം വാര്‍ഷികാഘോഷം വേണ്ടെന്നുവെച്ചു.

ആഘോഷത്തിനായി മാറ്റിവെച്ച തുകയും ജീവനക്കാര്‍ സ്വരൂപിച്ച തുകയും ചേര്‍ത്ത് 2.019 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി. ജെ. കുര്യന്‍ വ്യക്തിപരമായി രണ്ടുലക്ഷം രൂപ നല്‍കി.

TAGS: Cial |