3 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ റിലയന്‍സ് ഫൗണ്ടേഷന്റെ മിഷന്‍ അന്ന സേവാ

Posted on: April 20, 2020


കൊച്ചി : രാജ്യമുടനീളമുള്ള നിര്‍ദ്ധനനായ ജനങ്ങള്‍ക്ക് ഭക്ഷണ വിതരണ ചെയ്യുന്ന പദ്ധതിയായ മിഷന്‍ അന്ന സേവാ റിലയന്‍സ് ഫൗണ്ടേഷന്‍ വിപുലീകരിച്ചു. 3 കോടിയില്‍ അധികംപേര്‍ക്കു ഈ സേവാ ഇനി ഭക്ഷണം എത്തിക്കും. ആഗോളതലത്തിൽ ആദ്യമായാണ്‌ ഒരു കോര്‍പ്പറേറ്റ് ഫൗണ്ടേഷന്‍ ഇത്രെയും വലിയ ഭക്ഷണ വിതരണ പദ്ധതി നടപ്പിലാക്കിയത്. ഇതിനോടകം 16 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും 2 കോടിയിലധികം ഭക്ഷണം വിതരണം ചെയ്തു കഴിഞ്ഞു.

മിഷന്‍ അന്ന സേവാ വഴി റിലയന്‍സ് ഫൗണ്ടേഷന്‍ കുടുംബങ്ങള്‍ക്ക് പാകം ചെയ് ഭക്ഷണം, റെഡി-ടു-ഈറ്റ് ഫുഡ് പാക്കറ്റുകള്‍, ഡ്രൈ റേഷന്‍ കിറ്റുകള്‍, കമ്മ്യൂണിറ്റി അടുക്കളകള്‍ക്ക് ബള്‍ക്ക് റേഷന്‍ എന്നിവ നല്‍കുന്നുണ്ട്. ദിവസക്കൂലിക്കാര്‍, ചേരി നിവാസികള്‍, നഗര സേവനദാതാക്കള്‍, ഫാക്ടറി തൊഴിലാളികള്‍, വൃദ്ധസദനം, അനാഥാലയങ്ങള്‍, മുന്‍നിര തൊഴിലാളികളായ ജൂനിയര്‍ മെഡിക്കല്‍ സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ സേന തുടങ്ങിയവര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. റിലയന്‍സ് റീട്ടെയ്ൽ  ജീവനക്കാര്‍ ഈ പദ്ധതിക്കായി പായ്ക്ക് ചെയ്തു തയാറാക്കി വിതരണം ചെയ്യാന്‍ സഹായിച്ച ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.

റിലയന്‍സ് ഇതുവരെ 535 കോടി രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകളില്‍ നല്കികഴിഞ്ഞിരിക്കുന്നു, ഇതില്‍ 500 കോടി രൂപ പിഎം-കെയേഴ്‌സ് ഫണ്ടിലേക്കാണ്.