കോവിഡ് കാലത്ത് പെയിന്റിംഗ് തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി നിപ്പോണ്‍ പെയിന്റ്

Posted on: April 4, 2020


കൊച്ചി: കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായ പെയിന്റിംഗ് തൊഴിലാളികള്‍ക്ക് ആശ്വാസ നടപടികളുമായി നിപ്പോണ്‍ പെയിന്റ്. തൊഴില്‍ നഷ്ടമായ പെയിന്റിംഗ് തൊഴിലാളികളെ സഹായിക്കുന്നതിനായി നിപ്പോണ്‍ പെയിന്റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഡെക്കറേറ്റിവ് ഡിവിഷന്‍ കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളുമായി കരാറുണ്ടാക്കുകയും ഇത് വഴി തൊഴിലാളി കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. പെയിന്റിംഗ് തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പുറമെയാണ് അവശ്യ സാധനങ്ങളും എത്തിച്ചു നല്‍കാനുള്ള തീരുമാനം.

പെയിന്റിംഗ് തൊഴിലാളികളുടെ കുടുംബത്തിന് അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്ന തരത്തില്‍ ഇ – വൗച്ചറുകളായാണ് ഇവര്‍ക്ക് നല്‍കുന്നത്. വീടിനു സമീപത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും പലവ്യഞ്ജന കടകളില്‍ നിന്നും ഇവര്‍ക്ക് ഇതുപയോഗിച്ച് ആവശ്യാനുസരണം സാധനങ്ങള്‍ വാങ്ങാം. ചെറിയ പട്ടണങ്ങളില്‍ പലവ്യഞ്ജന കടകളുമായും സ്റ്റോറുകളുമായും സഹകരിച്ച് തൊഴിലാളി കുടുംബങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.

എക്കാലവും തൊഴിലാളികളുടെ ക്ഷേമത്തിനായാണ് നിപ്പോണ്‍ പെയിന്റ് നിലകൊണ്ടിട്ടുള്ളതെന്നും ദിവസ വേതനക്കാരായ പെയിന്റിംഗ് തൊഴിലാളികളും അവരുടെ കുടുംബങ്ങളും നേരിടുന്ന ദുരിതത്തിന്റെ ആഘാതം കുറയ്ക്കാനാണ് ലോക്ക് ഡൗണ്‍ കാലത്ത് അവര്‍ക്ക് ചെറിയ ആശ്വാസമെന്ന തരത്തില്‍ ഇടപെടല്‍ നടത്തിയതെന്നും നിപ്പോണ്‍ പെയിന്റ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (ഡെക്കറേറ്റിവ് ഡിവിഷന്‍) പ്രസിഡന്റ് എസ്. മഹേഷ് ആനന്ദ് പറഞ്ഞു.

TAGS: Nippon Paints |