മലബാര്‍ ഗോള്‍ഡിന്റെ ഗോള്‍ഡന്‍ ഹാര്‍ട്ട് പദ്ധതി തുടങ്ങി

Posted on: May 4, 2019

കോഴിക്കോട് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെയും ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഗോള്‍ഡന്‍ ഹാര്‍ട്ട് പദ്ധതിയുടെ ഉത്ഘാടനം മലബാര്‍ ബ്രാന്‍ഡ് അംബാസഡര്‍ ലോക സുന്ദരി മാനിഷി ഛില്ലാര്‍ നിര്‍വഹിച്ചു.

നിര്‍ധനരായ യുവതികളുടെ വിവാഹത്തിനു സൗജന്യമായി ആഭരണങ്ങള്‍ നല്‍കുന്ന പദ്ധതിയാണു ഗോള്‍ഡന്‍ ഹാര്‍ട്ട്. മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വെബ്‌സൈറ്റ് www.malabarcharitabletrust.org മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു.

മലബാര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. പി. അബ്ദുള്‍ സലാം, ഓപ്പറേഷന്‍സ് എംഡി ഒ. അഷര്‍, കോഴിക്കോട് ഐഐഎം ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

TAGS: Malabar Gold |