നിര്‍ധന യുവതികള്‍ക്ക് വിവാഹ സമ്മാനവുമായി മലബാര്‍ ഗോള്‍ഡ്

Posted on: May 1, 2019


കോഴിക്കോട് : നിര്‍ധന യുവതികള്‍ക്ക് വിവാഹത്തിനുള്ള അഭരണങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഗോള്‍ഡണ്‍ ഹാര്‍ട്ട് എന്ന പദ്ധതി നടപ്പാക്കുക. ഇതിനായി 101 കിലോ സ്വര്‍ണം നീക്കിവച്ചിട്ടുണ്ട്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം വിവാഹം വൈകുകയോ നടക്കാതിരിക്കുകയോ ചെയ്യുന്ന യുവതികളുടെ വിവാഹം നടത്താന്‍ വേണ്ടിയുള്ള സഹായഹസ്തം എന്ന രീതിയിലാണ് പദ്ധതിയെന്നു ചെയര്‍മാന്‍ എം. പി. അഹമ്മദ് പറഞ്ഞു.

താല്‍പര്യമുള്ള ആര്‍ക്കും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനൊപ്പം ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്ന് പണവും സ്വര്‍ണവുമെല്ലാം സംഭാവനയായി നല്‍കാം. മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വെബ്‌സൈറ്റായ www.malabarcharitabletrust.org വഴി യുവതികള്‍ക്ക് നേരിട്ടു പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ അവരുടെ സമ്മതത്തോടെ അഭ്യുദയകാംക്ഷികള്‍ക്കും റജിസ്റ്റര്‍ ചെയ്യാനും സംഭാവകള്‍ നല്‍കാനും ഏറ്റവും അടുത്തുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുമായി ബന്ധപ്പെടണം.

പദ്ധതി ഉദ്ഘാടനം കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററില്‍ മൂന്നിനു വൈകിട്ട് 3.30 ന് ലോകസുന്ദരി മാനുഷി ഛില്ലര്‍ നിര്‍വഹിക്കും.

TAGS: Malabar Gold |