മാരുതി സ്വിഫ്റ്റിന്റെ വില്പന 13 ലക്ഷം കടന്നു

Posted on: May 9, 2015

Maruti-Suzuki--bigന്യൂഡൽഹി : സ്വിഫ്റ്റിന്റെ വില്പന 13 ലക്ഷം യൂണിറ്റുകൾ പിന്നിട്ടതായി മാരുതി സുസുക്കി അറിയിച്ചു. 2005 മെയ്മാസത്തിലാണ് സ്വിഫ്റ്റ് കാറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. 2007 ൽ ഡീസൽ വേരിയന്റും നിരത്തിൽ എത്തി. പത്തുവർഷത്തിനിടെയാണ് പ്രീമിയം ഹാ്ച്ച്ബാക്കായി സ്വിഫ്റ്റ് റെക്കോർഡ് നേട്ടം കൈവരിച്ചത്.

സ്വിഫ്റ്റിൽ 2007 ലും 2014 ലും മാരുതി നേരിയമാറ്റങ്ങൾ വരുത്തിയിരുന്നു. 2011 ൽ പൂർണമായ മോഡൽ ചേഞ്ചും വരുത്തി. രണ്ടു തവണ കാർ ഓഫ് ദ ഇയറായി സ്വിഫ്റ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2010 ജനുവരിയിൽ വില്പന അഞ്ച് ലക്ഷം യൂണിറ്റുകളും 2013 ൽ 10 ലക്ഷം യൂണിറ്റുകളും പിന്നിട്ടതായി മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ആർ. എസ്. കൽസി പറഞ്ഞു.