എയർബസ് ഇന്ത്യയിൽ ഉത്പാദനകേന്ദ്രം തുറന്നേക്കും

Posted on: April 12, 2015

Modi's-Airbus-Visit-big

പാരീസ് : വിമാനനിർമാണക്കമ്പനിയായ എയർബസ് ഇൻഡസ്ട്രീസ് ഇന്ത്യയിൽ ഉത്പാദനകേന്ദ്രം തുറന്നേക്കും. ടൂലോസിലെ എയർബസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് ഇത്തരമൊരു നിർദ്ദേശം ഉയർന്നുവന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ കൂടുതൽ മൂലധന നിക്ഷേപം നടത്താൻ നരേന്ദ്ര മോദി എയർബസ് ഗ്രൂപ്പ് സിഇഒ ടോം എൻഡേഴ്‌സിനെ ക്ഷണിച്ചു.

എയർബസ് എ-380 അസംബ്ലിലൈൻ പ്രധാനമന്ത്രി സന്ദർശിച്ചു. ചൈനയിലെ ടിയാൻജിനിൽ 2008 ൽ എയർബസ് എ320 അസംബ്ലി ലൈൻ തുറന്നിരുന്നു. സിവിൽ ഏവിയേഷൻ, ഡിഫൻസ് ആവശ്യങ്ങൾക്കുള്ള എയർബസ് എൻജിനീയറിംഗ് സെന്റ് ഇപ്പോഴെ ഇന്ത്യയിലുണ്ട്.

എയർബസിന്റെ ഔട്ട്‌സോഴ്‌സിംഗ് ഇപ്പോഴത്തെ 400 മില്യൺ ഡോളറിൽ നിന്ന് അഞ്ച് വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറായി വർധിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് സെയ്ദ് അക്ബറുദ്ദീൻ പറഞ്ഞു.