May 2024
ജിവികെ എയർപോർട്ട് ഡെവലപ്പേഴ്സ് പബ്ലിക്ക് ഇഷ്യുവിന്
Posted on: March 31, 2015
ന്യൂഡൽഹി : ജിവികെ പവർ & ഇൻഫ്രസ്ട്രക്ചറിന്റെ ഭാഗമായ ജിവികെ എയർപോർട്ട് ഡെവലപ്പേഴ്സ് 1,500 കോടിയുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. കമ്പനി വൈകാതെ ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് സെബിക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ സ്വകാര്യവിമാനത്താവള കമ്പനിയുടെ ആദ്യത്തെ പബ്ലിക്ക് ഇഷ്യു ആയിരിക്കുമിത്.
സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിഞ്ച്, ആക്സിസ് കാപ്പിറ്റൽ, ജെഎം ഫിനാൻഷ്യൽ സർവീസസ് എന്നീ ധനകാര്യസ്ഥാപനങ്ങളാണ് ഇഷ്യു മാനേജ്ചെയ്യുന്നത്. എന്നാൽ ഐപിഒ സംബന്ധിച്ച നടപടികൾ പ്രാഥമിക തലത്തിലാണെന്ന് ജിവികെ വക്താവ് പ്രതികരിച്ചു.
ജിവികെ ഗ്രൂപ്പിന് ഇന്ത്യയിൽ ബംഗലുരുവിലും മുംബൈയിലും ഇന്തോനേഷ്യയിലെ ബാലിയിലും എയർപോർട്ടുകളുണ്ട്.
TAGS: Axis Capital | Bank Of America Merrill Lynch | Citi Group | GVK Airport Developers IPO | GVK Group | GVK Power & Infrastructure | JM Financial Services |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന