May 2024
സ്പൈസ്ജെറ്റ് 7 വിമാനങ്ങൾ കൂടി ലീസിന് എടക്കുന്നു
Posted on: March 29, 2015
ന്യൂഡൽഹി : സ്പൈസ്ജെറ്റ് 7 ബോയിംഗ് 737 വിമാനങ്ങൾ കൂടി ലീസിന് എടുക്കാൻ ഒരുങ്ങുന്നു. പുതിയ പ്രമോട്ടറായ അജയ് സിംഗ് അടുത്തമാസം 500 കോടി രൂപ കൂടി മുതൽമുടക്കും. കഴിഞ്ഞ മാസം സ്പൈസ്ജെറ്റ് ഏറ്റെടുത്തശേഷം അജയ് സിംഗ് 500 കോടി രൂപ മുതൽമുടക്കിയിരുന്നു. സ്പൈസ്ജെറ്റ് പുനരുജ്ജീവിപ്പിക്കാൻ 1,500 കോടിയുടെ പദ്ധതിയാണ് അജയ് സിംഗ് തയാറാക്കിയിട്ടുള്ളത്.
പുതിയ വിമാനങ്ങൾ വരുന്നതോടെ കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സ്പൈസ്ജെറ്റ്. 7 വിമാനങ്ങൾ കൂടി വരുന്നതോടെ സ്പൈസ്ജെറ്റിന്റെ ബോയിംഗ് ഫഌറ്റ് സൈസ് 22 ആകും. കൂടാതെ 15 ബോംബാർഡിയർ ക്യു 400 വിമാനങ്ങളും സ്പൈസ്ജെറ്റ് ഫഌറ്റിലുണ്ട്.
മാരൻ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന 59.46 ശതമാനം സ്പൈസ്ജെറ്റ് ഓഹരികൾ അജയ്സിംഗിന് കൈമാറിയിരുന്നു. അജയ്സിംഗിനൊപ്പം സ്പൈസ്ജെറ്റ് സ്ഥാപിച്ച ഭൂപേന്ദ്ര കൻസാഗ്രയ്ക്ക് ഇപ്പോൾ 1.85 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.
TAGS: Ajay Singh | Bhupendra Kansagra | Boeing 737 Aircraft | Bombardier Q400s | Kalanidhi Maran | Maran Family | Spicejet |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
സ്പൈസ്ജെറ്റ് – ആക്സിസ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
ചൈനയില്‍ 132 യാത്രക്കാരുമായി യാത്രാവിമാനം തകര്‍ന്നുവീണു
എയർ ഇന്ത്യയെ ഏറ്റെടുക്കാൻ സ്പൈസ്ജെറ്റിനൊപ്പം റാക്ക് ഇൻവെസ്റ്റ്മെന്റ് അഥോറിട്ടിയും
സ്പൈസ്ജെറ്റ് ഫ്ളൈറ്റുകളിൽ വാട്സ് ആപ്പ് ചെക്കിൻ സൗകര്യം
സ്പൈസ്ജെറ്റ് 146 വിമാനങ്ങളിലായി 25,708 മലയാളികളെ നാട്ടിലെത്തിച്ചു