May 2024
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
Posted on: April 17, 2024
ന്യൂഡല്‍ഹി : മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയര്‍ന്ന് 53.40 ലക്ഷം കോടി രൂപയിലെത്തി. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ കുതിച്ചു കയറ്റവുമാണ് വര്‍ദ്ധനവിന് കാരണമായത്.
2020-2021 സാമ്പത്തിക വര്‍ഷത്തിനു ശേഷം മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വര്‍ധനയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുതായി 4.46 കോടി നിക്ഷേപകരാണ് ഈ മേഖലയില്‍ എത്തിയത്. ഇതോടെ മൊത്തം നിക്ഷേപകര്‍ 17.78 കോടിയിലെത്തി.
നിക്ഷേപകരില്‍ 23 ശതമാനം സ്ത്രീകളാണ്. എസ്ഐപികളില്‍ ഉള്ള നിക്ഷേപം മാര്‍ച്ചില്‍ 19,300 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം എസ്ഐപികളിലെ ആകെ നിക്ഷേപം 2 ലക്ഷം കോടി രൂപയാണ്.
TAGS: Mutual Funds |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
ഹുറൂണ്‍ ഇന്ത്യ 2023ലെ സമ്പന്നരുടെ പട്ടിക പുറത്തിറക്കി
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്