ഒക്‌ടോബറിൽ 1.35 ലക്ഷം കോടിയുടെ മ്യൂച്വൽഫണ്ട് നിക്ഷേപം

Posted on: November 16, 2015

Mutual-Funds-Big

മുംബൈ : ഇന്ത്യയിൽ വിവിധ മ്യൂച്വൽഫണ്ട് പദ്ധതികളിലായി ഒക്‌ടോബറിൽ നിക്ഷേപിക്കപ്പെട്ടത് 1.35 ലക്ഷം കോടി രൂപ. അതേസമയം 77,000 കോടി രൂപ പിൻവലിക്കപ്പെടുകയും ചെയ്തു. മാർച്ചിനും ശേഷം ഏറ്റവും കൂടുതൽ പിൻവലിക്കൽ നടന്നത് ഒക്‌ടോബറിലാണ്.

ഏപ്രിൽ – ഒക്‌ടോബർ കാലത്ത് വിവിധ മ്യൂച്വൽഫണ്ട് പദ്ധതികളിലായി 2.15 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം എത്തി. മുൻ വർഷം ഇതേകാലയളവിൽ 1.55 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപം.

രാജ്യത്തെ 43 ഫണ്ട്ഹൗസുകൾ കൈകാര്യം ചെയ്യുന്ന ആസ്തികൾ ഒക്‌ടോബറിൽ 13.24 ലക്ഷം കോടി രൂപയായി വർധിച്ചു. സെപ്റ്റംബറിൽ ആസ്തി 11.87 ലക്ഷം കോടി രൂപയായിരുന്നു.