ജി. കെ. പിള്ള എംസിഎക്‌സ് എസ്എക്‌സ് ചെയർമാൻ

Posted on: November 3, 2013

G-K-Pillaiഎംസിഎക്‌സ് എസ്എക്‌സ് സ്റ്റോക്ക്എക്‌സ്‌ചേഞ്ച് ചെയർമാനായി മുൻ കേന്ദ്രആഭ്യന്തര സെക്രട്ടറി ഗോപാൽ കൃഷ്ണ പിള്ളയെയും വൈസ് ചെയർമാനായി ടി. തോമസ് മാത്യുവിനെയും സെബി നിയമിച്ചു. ഒക്ടോബർവ 24-ന് മുംബൈയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

1972 ബാച്ച് കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജി.കെ. പിള്ള. എൽഐസി മുൻ ചെയർമാനാണ് ടി. തോമസ് മാത്യു. സ്‌പോട്ട് വിപണിയിൽ സാമ്പത്തിക തിരിമറി നടത്തിയ നാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ചിന്റെ പ്രമോട്ടർമാരായ ഫിനാൻഷ്യൽ ടെക്‌നോളജീസിന്റേതാണ് എംസിഎക്‌സ് എസ്എക്‌സ്.