കേരളം രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി

Posted on: November 17, 2023

തിരുവനന്തപുരം :• ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനില്‍ നിന്നു കേരളം രാജ്യത്തെ മികച്ച ടൂറിസം നിക്ഷേപ കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം വകുപ്പ് സംഘടിപ്പിച്ച നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് നിക്ഷേപകരെ മുഖ്യമന്ത്രി ക്ഷണിച്ചു.

സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ജിഡിപിയില്‍ നല്‍കുന്ന ടൂറിസം വിഹിതം 20 ശതമാനമാക്കുന്നതിനും മിഷന്‍ 2030 പദ്ധതി രേഖ അവതരിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച
മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് മീറ്റിലെ നിര്‍ദേശങ്ങളില്‍ തുടര്‍നടപടികള്‍ എടുക്കുന്നതിന് ടൂറിസം വകുപ്പില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിവി. വേണു, ടൂറിസം സെക്രട്ടറികെ.ബിജു എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. കേരളത്തില്‍ നിക്ഷേപത്തിന് പിന്തുണയറിയിച്ച് പ്രമുഖ വ്യവസായികളും സംഗമത്തില്‍ പങ്കെടുത്തു.

ടൂറിസം വകുപ്പ് അവതരിപ്പിച്ച് 23 പദ്ധതികള്‍ക്ക് പുറമേ പങ്കാളിത്ത നിര്‍ദേശമായി 16 പദ്ധതികള്‍ കൂടി നിക്ഷേപകസംഗമത്തില്‍ ലഭിച്ചു. ഇത്തരത്തില്‍ 39 പദ്ധതികള്‍ക്കായി 2511.10 കോടി രൂപയുടെ വാഗ്ദാനമാണ് ലഭിച്ചതെന്നും വകുപ്പ് അറിയിച്ചു.