ഇപിഎഫ് പലിശ നിരക്ക് 8.15 ശതമാനമായി വര്‍ധിപ്പിച്ചു

Posted on: March 29, 2023

ന്യൂഡല്‍ഹി : 2022-23 കാലയളവിലെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.15 ശതമാനമായി വര്‍ധിപ്പിച്ചു. എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്) ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2021-22ല്‍ 8.1 ആയിരുന്നു ഇപിഎഫ് പലിശ നിരക്ക്.

ഇതില്‍ കുറവു വരുത്തുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ടായിരുന്നു. ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കാന്‍ സുപ്രീം കോടതിയുടെ ഉത്തരവു വന്നതും അദാനിയുടേതടക്കമുള്ള ഓഹരികളിലെ ഇപിഎഫ്ഒയുടെ നിക്ഷേപങ്ങളുടെ മൂല്യത്തില്‍ഇടിവു വന്നതുമൊക്കെയാണ് പലശ കുറയുമോ എന്ന ആശങ്കയ്ക്കു കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നത്.

കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഇപ്പോള്‍ നല്‍കുന്നത്. ഇത്തവണ പലിശ ഒരുപക്ഷേ 8.5% ആക്കി ഉയര്‍ത്തുമെന്നും അവ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ 0.05ശതമാനം ഉയര്‍ത്താനാണു തീരുമാനമെടുത്തത്.

TAGS: EPFO |