പി എഫ് പലിശ കൂട്ടി – 8.65 ശതമാനം

Posted on: February 22, 2019

ന്യൂഡല്‍ഹി : പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 2018 – 19 ല്‍ 8.65 ശതമാനം പലിശ നല്‍കാന്‍ ഇപിഎഫ്ഒ ഭരണസമിതി തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം പലിശ 8.55 ശതമാനമായിരുന്നു. 6 കോടി അംഗങ്ങള്‍ക്കാണ് പ്രയോജനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പലിശ നിരക്കിലെ വര്‍ധന. ഇതിനു ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കണം.

അടുത്ത കാലത്ത് ഏറ്റവുമധികം പലിശ നല്‍കിയത് 2015 – 16ലാണ് – 8.8 %. 2016- 17 ല്‍ 8.65 ശതമാനമായി കുറച്ചിരുന്നു. കുറഞ്ഞ പെന്‍ഷന്‍ 1,000 ല്‍ നിന്നു 2,000 രൂപയാക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യം പരിഗണിച്ചില്ല.

TAGS: EPFO |