ബജറ്റ് സമ്മേളനം ഇന്നു മുതൽ

Posted on: February 23, 2015

Indian-Parliment-house-big

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി നയപ്രഖ്യാപനം നടത്തും. 26 ന് റെയിൽവേ ബജറ്റും 27 ന് സാമ്പത്തിക സർവെയും പാർലമെന്റിൽ അവതരിപ്പിക്കും.

2015-16 ലേക്കുള്ള കേന്ദ്രബജറ്റ് 28 ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പാർലമെന്റിൽ അവതരിപ്പിക്കും. ബജറ്റ് സമ്മേളനം മാർച്ച് 20 ന് സമാപിക്കും.