ഐടി കയറ്റുമതി ഹൈദരബാദിന് 64,000 കോടിയുടെ ലക്ഷ്യം

Posted on: February 15, 2015

Software-company-big

ഹൈദരബാദ് : ഹൈദരബാദിൽ നിന്നുള്ള സോഫ്റ്റ് വേർ കയറ്റുമതി 2014-15 ൽ 64,000 കോടി രൂപ പിന്നിട്ടേക്കും. കയറ്റുമതി വരുമാനത്തിൽ മുൻവർഷത്തേക്കാൾ 13 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2013-14 ൽ 57,000 കോടി രൂപയായിരുന്നു കയറ്റുമതിവരുമാനം. ബംഗലുരു കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേർ കയറ്റുമതി കേന്ദ്രമാണ് ഹൈദരബാദ്.

ഐടി മേഖലയിൽ 3.2 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. 20,000 പേർക്ക് കൂടി ഈ വർഷം അവസരമുണ്ടാകുമെന്ന് തെലുങ്കാന ഐടി സെക്രട്ടറി ഹർപ്രീത് സിംഗ് പറഞ്ഞു. ഐടി മേഖലയുടെ വളർച്ചയ്ക്കു വേണ്ടി തെലുങ്കാന ഗവൺമെന്റ്, രാജ്യത്തെ ഏറ്റവും വലിയ ടെക്‌നോളജി ഇൻകുബേഷൻ സെന്റർ – ടി ഹബ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.