May 2024
അംബുജ സിമന്റ്സില്‍ 20,000 കോടി രൂപ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്
Posted on: September 19, 2022
മുംബൈ : അംബുജ സിമന്റ് ലിമിറ്റഡിന്റെയും എസിസി ലിമിറ്റഡിന്റെയും ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി അദാനി ഗ്രൂപ്പ്. അംബുജയിലെയും എസിസിയിലെയും ഹോള്‍സിമിന്റെ ഓഹരികള്‍ ഏറ്റെടുക്കു
ന്നതിനൊപ്പം രണ്ട് സ്ഥാപനങ്ങളിലും ഓപ്പണ്‍ ഓഫറും ഇതിലുള്‍പ്പെടുന്നു.
അംബുജ സിമന്റ്സിനും എസിസിക്കും ഹോള്‍സിം ഓഹരിയുടെയും ഓപ്പണ്‍ ഓഫര്‍ മൂല്യം 6.5 ബില്യണ്‍ ഡോളറാണ്. അതിനാല്‍ തന്നെ ഇത് അദാനിയുടെ എക്കാലത്തെയും വലിയ ഏറ്റെടുക്കലാകും. ഇടപാടിന് ശേഷം അദാനിക്ക് അംബുജ സിമന്റ്സില്‍ 63.15 ശതമാനവും എസിസിയില്‍ 56.69 ശതമാനവും ഓഹരിയുണ്ടാകും.
വിപണിയില്‍ വളര്‍ച്ച നേടാന്‍ അംബുജയെ സഹായിക്കുന്നതിനായി വാറന്റുകളുടെ മുന്‍ഗണനാ വിഹിതം വഴി അംബുജയിലേക്ക് 20,000 കോടി രൂപ നിക്ഷേപിക്കുന്നതിന് അംബുജ സിമന്റ്സിന്റെ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.
TAGS: Adani Group | Ambuja Cement |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന