ക്രൂഡോയിൽ വില കുതിക്കുന്നു ; ബാരലിന് 113 ഡോളർ പിന്നിട്ടു

Posted on: March 3, 2022

 മുംബൈ : റഷ്യയുമായുള്ള യുദ്ധം തുടരുന്നതോടെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നു. വില ഇന്നലെ ബാരലിന് 113 ഡോളര്‍ കവിഞ്ഞു.

2014 ന് ശേഷം ഇതാദ്യമായാണ് ക്രൂഡ് വില ഇത്രയും ഉയരുന്നത് കഴിഞ്ഞദിവസം അമേരിക്ക കരുതല്‍ ശേഖരത്തില്‍ നിന്നും 60 ദശലക്ഷം ബാരല്‍ എന്ന് പൊതുവിപണിയില്‍ എത്തിച്ചുവെങ്കിലും വില നിയന്ത്രിക്കാന്‍ കഴിയുന്നില്ല.

പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയുടെ മേല്‍ ചുമത്തിയ ഉപരോധംമൂലം ആഗോളതലത്തില്‍ എണ്ണ കൈമാറ്റത്തില്‍ പ്രതിസന്ധി നേരിടുന്നു എന്നാണ് വിലയിരുത്തല്‍.

TAGS: Crude Oil Price |